ETV Bharat / entertainment

ഒടുവില്‍ ആ ആഗ്രഹം നിറവേറ്റി, വിജയ്‌ക്കൊപ്പം മമിത ബൈജു; ആരാധകരുടെ മനം കവര്‍ന്ന് ചിത്രങ്ങള്‍ - MAMITHA BAIJU ACT WITH VIJAY - MAMITHA BAIJU ACT WITH VIJAY

വിജയ്‌യോടൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് മമിത. 'ദളപതി 69' എന്ന ചിത്രത്തിലാണ് മമിത പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും.

MAMITHA BAIJU ACT WITH VIJAY  THALAPATHY 69  മമിത ബൈജു  ദളപതി 69
വിജയ്‌യോടൊപ്പം മമിത ബൈജു (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 4, 2024, 7:35 PM IST

ഏറെ ആരാധകരുള്ള ഒരു താരമാണ് മമിത ബൈജു. 'പ്രേമലു' എന്ന ചിത്രം ഈ താരത്തിന് സൃഷ്‌ടിച്ച കരിയര്‍ ബ്രേക്ക് വലുതാണ്. ഇപ്പോഴിതാ വിജയ്‌യുടെ അവസാന ചിത്രമായ 'ദളപതി 69' ല്‍ അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് താരം. ചിത്രത്തിന്‍റെ പൂജ ചെന്നൈയില്‍ വച്ചു നടന്നു. പൂജയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മനം കവരുന്നത്.

മലയാളത്തില്‍ നിന്നും മറ്റു താരങ്ങളായ നരേനും പ്രിയാമണിയുമൊക്കെ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

MAMITHA BAIJU ACT WITH VIJAY  THALAPATHY 69  മമിത ബൈജു  ദളപതി 69
POOJA CELEBRATION (ETV Bharat)

ഇതേസമയം വിജയ്‌യുടെ വലിയ ആരാധിക കൂടിയാണ് മമിത. വിജയ്‌യോടൊപ്പം സിനിമയില്‍ അഭിനയിക്കണമെന്നാഗ്രഹം മമിത നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത് അടുത്തിടെ വൈറലാവുകയും ചെയ്‌തു.

ഇപ്പോള്‍ ആ ആഗ്രഹം നിറവേറ്റുന്നതിന്‍റെ സന്തോഷത്തിലാണ് താരം. ഇപ്പോഴിതാ വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകായാണ് മമിത. തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ആരാധകര്‍ക്കായി ഈ ചിത്രങ്ങള്‍ പങ്കുവച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മമിതയുടെ വാക്കുകള്‍
"വിജയ് സാറിന്‍റെ കൂടെ ഒരു പടമൊക്കെ ചെയ്യാന്‍ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് ഇനിയിപ്പോള്‍ (രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സാഹചര്യത്തില്‍) നടക്കില്ലല്ലോ. ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്താണ് മറ്റൊരു സൂപ്പര്‍ ആക്റ്ററിനൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരം വരുന്നത്.

അപ്പോള്‍ വിജയ് സാറിന്‍റെ കൂടെയും അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇവരൊക്കെ തിയറ്ററില്‍ ഉണ്ടാക്കുന്ന ഒരു ഓളം ഉണ്ടല്ലോ. വിജയ് സാറിന്‍റെ പടങ്ങളൊക്കെ തിയറ്ററുകളില്‍ ആഘോഷിക്കപ്പെടുകയാണ്.

അതൊക്കെ ഭയങ്കരമായിട്ട് മിസ് ചെയ്യും. ഞാനൊക്കെ കണ്ട് വളര്‍ന്നത് ഇവരുടെയൊക്കെ പടങ്ങള്‍ ആണല്ലോ. ഗില്ലി തൊട്ട് ഞാന്‍ കട്ട ഫാന്‍ ആണ്. അതൊക്കെ ഇനി ഉണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം. അത് മിസ് ചെയ്യും",

പ്രേമലുവിന്‍റെ പ്രീ റിലീസ് പ്രൊമോഷന്‍റെ ഭാ​ഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് മമിത ഇപ്രകാരം പറയുന്നത്.

അതേസമയം വെങ്കിട്ട് നാരായണനാണ് കെ വി എന്‍ പ്രൊഡക്ഷന്‍സിന്‍റെ പേരില്‍ ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

സത്യൻ സൂര്യൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രദീപ് രാഘവ് എഡിറ്റര്‍, അനൽ ഗവ. ഫൈറ്റിംഗ് കോച്ച്, സെൽവക് കുമാർ കലാസംവിധാനം, പല്ലവിയാണ് വസ്ത്രാലങ്കാരം ചെയ്യുന്നത്. 'ദളപതി 69' അടുത്ത വർഷം ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന് സിനിമ പ്രവര്‍ത്തകര്‍ അറിയിച്ചു.

Also Read:'ഹൃദയപൂര്‍വ്വം'; മോഹന്‍ലാലിന്‍റെ നായികയായി ഐശ്വര്യ ലക്ഷ്‌മി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.