Fire Accident in Jaggery Factory ശർക്കര നിർമാണശാലയില്‍ അഗ്നിബാധ, കരിമ്പിൻ തോട്ടവും കത്തി നശിച്ചു; 5 ലക്ഷം രൂപയുടെ നാശനഷ്‌ടം - Fire and Rescue Force
🎬 Watch Now: Feature Video
Published : Aug 25, 2023, 10:30 PM IST
ഇടുക്കി: മറയൂർ ശർക്കര നിർമാണശാലയും (Jaggery Factory) കരിമ്പിൻ തോട്ടവും (Sugarcane field) കത്തി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്‌ടമാണുണ്ടായത്. ഓണ വിപണിക്കായി (Onam Market) ശർക്കര ഉത്പാദനം ആരംഭിച്ചതോടെയാണ് വെള്ളിയാഴ്‌ച ഉച്ചയോടെ നിര്‍മാണശാലയില്‍ തീ പടർന്നത്. സംഭവത്തില്‍ ദുരൈയുടെ ആലയും കൃഷിയിടവുമാണ് കത്തിനശിച്ചത്. എന്നാല്‍ അപകടത്തില്‍ തൊഴിലാളികൾ (Workers) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശർക്കര നിർമിക്കാനായാണ് ആലയിൽ തീ കത്തിച്ചത്. എന്നാല്‍ ശക്‌തമായ കാറ്റിനെ തുടർന്ന് ആലയ്‌ക്കും സമീപത്തെ കരിമ്പിൻ തോട്ടത്തിലേക്കും തീ പടർന്നു. അഗ്നിബാധയെക്കുറിച്ചുള്ള വിവരമറിഞ്ഞ് സമീപത്തെ കൃഷിത്തോട്ടത്തിൽ ജോലി ചെയ്‌തിരുന്നവരും മറയൂർ ടൗണിലെ ഡ്രൈവർമാരുമെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. പിന്നാലെ മറയൂർ പൊലീസും (Marayoor Police) റവന്യൂ ഉദ്യോഗസ്ഥരും മൂന്നാറിൽ നിന്നും അഗ്നിശമന സേനയുമെത്തി (Fire and Rescue Force) തീ പൂർണമായും നിയന്ത്രണ വിധേയയമാക്കി. സംഭവത്തില്‍ സമീപത്തെ പാണ്ടി, രാജേന്ദ്രൻ എന്നിവരുടെ കൃഷി തോട്ടങ്ങളും ഭാഗികമായി കത്തി നശിച്ചു. അതേസമയം പ്രദേശവാസികളുടെ സഹകരണത്തോടെ തീ നിയന്ത്രിച്ചതിനാല്‍ സമീപത്തെ ഇരുപത്തിയഞ്ച് ഏക്കറിലെ കൃഷികൾ സംരക്ഷിക്കാൻ സാധിച്ചു. ആലപ്പുരയും കരിമ്പ് തോട്ടവും കത്തി നശിച്ചതിൽ അഞ്ച് ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി കർഷകൻ പറഞ്ഞു.