ആലപ്പുഴയിലെ കര്‍ഷക ആത്മഹത്യ : മെഡിക്കല്‍ കോളജിലെ ചികിത്സ സംവിധാനങ്ങളുടെ കുറവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ - kerala
🎬 Watch Now: Feature Video
Published : Nov 11, 2023, 4:35 PM IST
ആലപ്പുഴ: കടബാധ്യത കാരണം തകഴിയില്‍ നെല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികരിച്ച് കുടുംബം. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സ സംവിധാനങ്ങളുടെ കുറവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആത്മഹത്യയ്‌ക്ക് ശ്രമിച്ചയുടന്‍ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ആവശ്യമായ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ല. ചികിത്സ നല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ രക്ഷപ്പെടുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. തകഴി സ്വദേശിയായ പ്രസാദാണ് ഇന്ന് (നവംബര്‍ 11) രാവിലെ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി നെല്‍ കര്‍ഷകനാണ് പ്രസാദ്. കൃഷിയെ കുറിച്ച് ബന്ധുവുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട കുടുംബം പ്രസാദിനെ ഉടനടി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യ നില ഗുരുതരമായ പ്രസാദിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിച്ച പ്രസാദിനെ വെന്‍റിലേറ്ററിലെത്തി ചികിത്സ നല്‍കുമ്പോഴാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് കുടുംബം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സംവിധാനങ്ങളുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.
also read: കട ബാധ്യത; ആലപ്പുഴയില്‍ കര്‍ഷകന്‍ ജീവനൊടുക്കി, കൃഷിയില്‍ പരാജയപ്പെട്ടു എന്ന് ഫോണ്‍ സംഭാഷണം