Elephant Died Due To Electrocution : കേരള തമിഴ്‌നാട് അതിർത്തിയിൽ വൈദ്യുതാഘാതമേറ്റ് ആന ചെരിഞ്ഞു - Elephant Dead
🎬 Watch Now: Feature Video
Published : Sep 17, 2023, 5:20 PM IST
അപ്പാനൂർ : വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു (Elephant Died Due To Electrocution). കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ ആനക്കട്ടിക്ക് അടുത്ത് അപ്പാനൂരിലെ ആദിവാസി മേഖലയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ താഴ്ന്നുകിടന്നിരുന്ന വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റാണ് ആന ചെരിഞ്ഞത്.അട്ടപ്പാടി വനത്തിലെ ആനകള്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലെ ജനവാസ ഇടങ്ങളിലേക്കും ഇറങ്ങാറുണ്ട്. ഇത്തരത്തില്‍ എത്തുന്നതിനിടെയാണ് അപകടം. അലർച്ച കേട്ട് പ്രദേശ വാസികള്‍ ഓടിയെത്തിയപ്പോഴാണ് ആന ചെരിഞ്ഞതായി കണ്ടത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. വൈദ്യുത കമ്പികൾ ശരിയായി ഉയർത്താത്തതിനാലാണ് അപകടം സംഭവിച്ചതെന്ന് ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. (Elephant fell due to improper lifting of the poles). ഇതേത്തുടർന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടുകയും കമ്പികള്‍ ഉയര്‍ത്താന്‍ നിര്‍ദേശിക്കുകയും ചെയ്‌തു (Forest department is conducting an investigation). അതേസമയം വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ ആനയ്ക്ക് ആദിവാസി ഊരിലുള്ളവര്‍ ആചാരപരമായി പുഷ്‌പങ്ങളര്‍പ്പിച്ച് അന്ത്യാഞ്ജലിയേകി.