Crocodile found in house Bihar പരിഭ്രാന്തിയിലാക്കി വീടിനകത്ത് മുതല, പിടികൂടി പുഴയിൽ തുറന്നുവിട്ട് വനപാലകർ - Crocodile Bihar
🎬 Watch Now: Feature Video
ബഗഹ: വീടിനകത്ത് കയറിയ മുതല വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ബിഹാറിലെ ബഗാഹയിലെ (Bagaha Bihar) ജനവാസ കേന്ദ്രത്തിലാണ് വെള്ളിയാഴ്‌ച (ഓഗസ്റ്റ് 18) രാവിലെ മുതലയെ കണ്ടെത്തിയത്. ചഖ്‌നി സ്വദേശി അശോക് സാഹിന്‍റെ വീട്ടിലാണ് മുതല (Crocodile) കയറിപ്പറ്റിയത്. അശോകിന്‍റെ മകൻ സണ്ണി കുമാർ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് വരാന്തയിൽ ഭീമാകാരനായ മുതലയെ കണ്ടത്. ജനവാസ മേഖലയിൽ മുതലയെ കണ്ടെത്തിയെന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പ്രദേശത്തേക്ക് എത്തിയത്. ഭീതിയിലായ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി മുതലയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടിയ മുതലയെ വനപാലകർ ഗണ്ഡക് നദിയിൽ (Gandak river) തുറന്നുവിട്ടു. ഇതോടെയാണ് പ്രദേശത്തെ ഭീതിയൊഴിഞ്ഞത്. കനത്ത മഴ തുടരുന്നതിനിടെ ബിഹാറിലെ നദികളിലെ ജലനിരപ്പ് തുടർച്ചയായി വർധിച്ച സാഹചര്യത്തിലാണ് മുതലകൾ ജനവാസ മേഖലകളിൽ എത്തുന്നത്. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുമ്പും പലതവണ മുതലകൾ ഗ്രാമങ്ങളിൽ എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മുതലയെ രക്ഷപ്പെടുത്തി ഗണ്ഡക് നദിയിൽ വിട്ടതായി ബഗഹ റേഞ്ചർ സുനിൽ കുമാറാണ് പറഞ്ഞത്.