Cow stuck in mud Kottayam മേയുന്നതിനിടെ 10 അടി താഴ്‌ചയുള്ള തോട്ടില്‍ വീണു, പശുവിനെ രക്ഷപ്പെടുത്തിയത് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി - പശു ചെളിയില്‍ കുടുങ്ങി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/21-08-2023/640-480-19316375-thumbnail-16x9-cow-stuck-in-mud-kottayam.jpg)
കോട്ടയം: പത്തടിയില്‍ അധികം താഴ്‌ചയുള്ള തോട്ടിലെ ചെളിയില്‍ വീണ പശുവിനെ ഫയർഫോഴ്‌സ് സംഘം (fire and rescue team) രക്ഷപ്പെടുത്തി. വൈക്കം ബ്രഹ്മമംഗലത്ത് ഞായറാഴ്‌ച (ഓഗസ്റ്റ് 20) വൈകിട്ട് 5 മണിയോടെയാണ് സംഭവം. ബ്രഹ്മമംഗലം പൂന്തുറയിൽ മണി എന്നയാളുടെ ഉടമസ്ഥതയിലുള്ള കറവപശുവാണ് മേയുന്നതിനിടെ രക്ഷപ്പെടാൻ പറ്റാത്ത വിധം തോട്ടിലെ ചെളിയിൽ പുതഞ്ഞത് (cow stuck in mud). സംഭവം അറിഞ്ഞ് വൈക്കം അഗ്നിരക്ഷ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫിസർ ടി ഷാജി കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ പി എം പവിത്രൻ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ വിപിൻ ചന്ദ്രൻ, പ്രജീഷ്, ജെസ്റ്റിൻ, വിഷ്‌ണു സി കെ എന്നിവര്‍ അടക്കമുള്ള രണ്ട് യൂണിറ്റ് എത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. വടവും ബെൽറ്റും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. രക്ഷപ്പെടുത്തിയ പശുവിനെ ഉടമസ്ഥന് കൈമാറി. രക്ഷാപ്രവർത്തനത്തിനിടെ രണ്ട് ജീവനക്കാർ ചെളിയിൽ കുടുങ്ങിപ്പോയെങ്കിലും ഇവർ കയറിൽ പിടിച്ച് കയറി രക്ഷപ്പെട്ടു.