കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന ബജറ്റിൽ പ്രതിഫലിക്കും : മുഖ്യമന്ത്രി - pinarayi against central government

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 14, 2023, 11:06 PM IST

കോട്ടയം: കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന ബജറ്റിൽ പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan on Economic Crisis in Kerala). സാമ്പത്തിക ഞെരുക്കം പ്രതിഫലിക്കാതെ ബജറ്റ് തയ്യാറാക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നവകേരള സദസിന്‍റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗവർണർ സംസ്ഥാനത്തിന്‍റെ സാമ്പത്തിക അവസ്ഥ സംബന്ധിച്ച് അയച്ച കത്തിന് മറുപടി നൽകിയില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. തനിക്ക് ലഭിക്കുന്ന കത്തുകൾ ഫോർവേഡ് ചെയ്‌തിട്ട് കാര്യമില്ല. അങ്ങനെയുള്ള എല്ലാ കാര്യങ്ങൾക്കും മറുപടി നൽകേണ്ടതുമില്ല. ഗവർണറുടെ കടമയുടെ ഭാഗമായി ഉള്ള ചോദ്യമാണെങ്കിൽ മറുപടി നൽകും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്വയംഭരണത്തിൽ കടന്നുകയറി, കടമെടുപ്പ് പരിധികളെല്ലാം വെട്ടിക്കുറച്ച്, വികസന, ക്ഷേമ പ്രവർത്തനങ്ങളെ താളം തെറ്റിക്കാനുള്ള ശ്രമങ്ങളിൽ നിരന്തരം ഏർപ്പെടുന്ന കേന്ദ്രത്തോടാണ് യഥാർത്ഥത്തിൽ ഗവർണർ വിശദീകരണം തേടേണ്ടതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഇക്കാര്യത്തിൽ അതിശക്തമായ നിയമപോരാട്ടത്തിന് തന്നെയാണ് കേരള സർക്കാർ തുടക്കം കുറിക്കുന്നത്. നമ്മുടെ മഹത്തായ രാജ്യത്തിന്‍റെ ഫെഡറലിസം സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമായിരിക്കും ഇത്. ഇതിൽ ഒരുമിച്ച് നിൽക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നാണ് അഭ്യർത്ഥനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പാർലമെന്‍റ് ആക്രമണത്തെപ്പറ്റിയും മുഖ്യമന്ത്രി പ്രതികരിച്ചു. ആക്രമണം അങ്ങേയറ്റം അപലപനീയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.