'ബസിലെ ആഢംബരമെന്തെന്ന് തനിക്ക് മനസിലായില്ല, മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാം': മുഖ്യമന്ത്രി - കാസർകോട് പുതിയ വാര്‍ത്തകള്‍
🎬 Watch Now: Feature Video
Published : Nov 18, 2023, 8:24 PM IST
|Updated : Nov 18, 2023, 9:08 PM IST
കാസർകോട് : നവകേരള സദസിനായി സഞ്ചരിക്കാനുള്ള ബസ് ആഢംബരമാണെന്ന് ഏറെ വിവാദങ്ങള്‍ ഉയരുന്നുണ്ടെന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അതില്‍ എന്താണിത്ര ആഢംബരമെന്ന് തനിക്ക് ഇതുവരെയും മനസിലായില്ലെന്നും അദ്ദേഹം. കാസര്‍കോട് നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാം. കാസർകോട് ഗസ്റ്റ് ഹൗസിൽ നിന്നാണ് ഞങ്ങൾ ആദ്യമായി ബസിൽ കയറിയത്. ബസിന്‍റെ അടക്കം വിവാദങ്ങള്‍ ഉയര്‍ത്തുന്നത് നവകേരള സദസിനെതിരെ വിവാദമുണ്ടാക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് നേതൃത്വം കൊടുത്തവർ പരിപാടി സ്ഥലത്തില്ലെന്നും എന്നാൽ പ്രചാരണം കൊടുക്കാൻ പങ്കാളികളായവർ ഈ കൂട്ടത്തിലുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ബസിന്‍റെ ആഡംബരത്തെ കുറിച്ചാണ് വിവാദങ്ങൾ. പരിപാടിക്ക് ശേഷം ഞങ്ങൾ എല്ലാവരും അതേ ബസിൽ കയറിയാണ് കാസർകോട്ടേയ്‌ക്ക് പോവുക. മാധ്യമ പ്രവർത്തകർ ഞങ്ങൾ കയറിയ ശേഷം ആ ബസിൽ ഒന്ന് കയറണം. നമ്മളും നിങ്ങളും എപ്പോഴും ലോഹ്യത്തിലാണല്ലോ. നിങ്ങളുമായി നല്ല ബന്ധമാണല്ലോ പുലർത്തി പോരുന്നത്. നിങ്ങൾക്ക് ആ ബസ് പരിശോധിക്കാം. ഇതിനായി മാധ്യമ പ്രവർത്തകരെ ക്ഷണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: നവകേരള സദസ്; 'ആഢംബര ബസില്‍' മുഖ്യമന്ത്രിയും മന്ത്രിമാരും; ഇത് ജനമധ്യത്തിലേക്കുള്ള പ്രയാണം