രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്; കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം - യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
🎬 Watch Now: Feature Video
Published : Jan 13, 2024, 5:21 PM IST
എറണാകുളം: കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത് (Youth Congress Protest). ഡിസിസി ഓഫിസ് പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഹൈബി ഈഡൻ എംപി മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തു. പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌ത് ഹൈബി ഈഡന്‍ എംപി പറഞ്ഞു. 'രാഹുൽ പുറത്ത് ഇറങ്ങുന്നത് വരെ കേരളത്തിൽ പുതിയൊരു സമരമുഖം തുറന്നിരിക്കുകയാണ്. ഒരു രാഹുലിന് പകരം ആയിരം രാഹുൽമാർ ജനിക്കുകയാണെന്നും' അദ്ദേഹം പറഞ്ഞു. ഉദ്‌ഘാടനത്തിന് പിന്നാലെ പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫിസിന് സമീപം പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു (Rahul Mamkootathil Case). എന്നാല്‍ ശ്രമം വിഫലമായതോടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലേറിയുകയും ചെയ്‌തു. ഇതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചില്ല. ഒടുവില്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ തിരിച്ചയക്കുകയായിരുന്നു (Youth Congress Protest In Kochi).