കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മന്‍റെ ഒറ്റയാള്‍ സമരം; പ്രതിഷേധം കോണ്‍ഗ്രസ് മാര്‍ച്ചിലെ പൊലീസ് നടപടിയില്‍ - പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 23, 2023, 9:03 PM IST

തിരുവനന്തപുരം : കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഒറ്റയാള്‍ പ്രതിഷേധവുമായി രംഗത്ത് (Chandy Oommen protest near puthuppally house). തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് ചാണ്ടി ഉമ്മന്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിക്കുന്നത്. ഇതുവഴി മുഖ്യമന്ത്രിയുടെ നവകേരള ബസ് കടന്ന് പോകാനിരിക്കെ ചാണ്ടി ഉമ്മന്‍ കറുത്ത വസ്ത്രവുമായി പ്രതിഷേധത്തിനെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എത്തിയിരുന്നു. എന്നാല്‍ ചാണ്ടി ഉമ്മന്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. നവകേരള സദസ് സമാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിരവധി സമരങ്ങളാണ് സംസ്ഥാനത്തൊട്ടുക്കും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. അതേസമയം യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് വേട്ടയ്ക്കും ഡിവൈഎഫ്ഐ മര്‍ദനങ്ങള്‍ക്കും എതിരെ കെപിസിസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡിജിപി ഓഫിസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ ചിതറി ഓടി. ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഓടി അകന്നവരെ പൊലീസ് പിന്തുടര്‍ന്ന് ലാത്തി കൊണ്ട് അടിച്ചു. ഇതിനിടെ ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.