Bus Fell Into Canal : പഞ്ചാബില്‍ ബസ് കനാലിലേക്ക് മറിഞ്ഞു ; 4 മരണം - Punjab news updates
🎬 Watch Now: Feature Video
Published : Sep 19, 2023, 9:09 PM IST
ചണ്ഡിഗഡ് : പഞ്ചാബില്‍ റോഡില്‍ നിന്നും തെന്നി മാറിയ ബസ് കനാലിലേക്ക് മറിഞ്ഞു (Bus Accident in Punjab). അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ ശ്രീ മുക്‌താര്‍ സാഹിബ് റോഡിലാണ് (Bus Fell into Canal in Chandigarh) സംഭവം. അമിത വേഗതയിലെത്തിയ ബസ് റോഡില്‍ നിന്നും തെന്നി മാറി കനാലിലേക്ക് മറിയുകയായിരുന്നു. ശക്തമായ മഴയില്‍ അമിത വേഗതത്തിലെത്തിയതാണ് ബസ് അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അടുത്തിടെ ആന്ധ്രാപ്രദേശിലും സമാന സംഭവമുണ്ടായിരുന്നു. വിവാഹ ചടങ്ങിന് പോവുകയായിരുന്ന ബസാണ് നാഗാര്‍ജുന സാഗര്‍ കനാലിലേക്ക് മറിഞ്ഞത്. പ്രകാശം ജില്ലയിലെ പൊദിലിയില്‍ നിന്നും കാക്കിനടയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആറ് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് പേരാണ് മരിച്ചത്. പാലത്തിലൂടെ കടന്നുപോകവേ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചതോടെയാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്.