കളിക്കുന്നതിനിടെ രണ്ടാം നിലയിൽ നിന്ന് താഴെ വീണു; 3 വയസുകാരന് ഗുരുതര പരിക്ക് - കളിക്കുന്നതിനിടെ മൂന്ന് വയസുകാരൻ താഴെ വീണു
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-17959956-thumbnail-4x3-akh.jpg)
ബെംഗളൂരു: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണ് മൂന്ന് വയസുകാരന് ഗുരുതര പരിക്ക്. ബെംഗളൂരു സ്വദേശികളായ ശിവപ്പ - അംബിക ദമ്പതികളുടെ മകനായ രാഹുൽ എന്ന കുട്ടിക്കാണ് അപകടമുണ്ടായത്. ബെംഗളൂരുവിലെ കെങ്കേരിക്ക് സമീപമുള്ള ജ്ഞാനഭാരതി എൻക്ലേവ് അപ്പാർട്ട്‌മെന്‍റിലാണ് ഞെട്ടിക്കുന്ന സംഭവം.
വെള്ളിയാഴ്‌ച രാവിലെ 11.30നായിരുന്നു സംഭവം. സംഭവ സമയത്ത് മാതാപിതാക്കൾ വീടിനുള്ളിലായിരുന്നു. രാഹുലിന്‍റെ അമ്മയായ അംബിക ഇളയ കുട്ടിക്ക് ഭക്ഷണം നൽകുകയായിരുന്നു. ഈ സമയത്ത് രാഹുൽ രണ്ടാം നിലയിലെ തന്‍റെ വീടിന് മുന്നിലെ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.
സംഭവത്തിന്‍റെ ഭീകര ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുകളിൽ നിന്ന് വീണതിന്‍റെ ആഘാതത്തിൽ കുട്ടിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണ്.
കല്യാൺ കർണാടകയിലെ കലബുറഗി സ്വദേശികളായ ശിവപ്പയും അംബികയും മൂന്ന് വർഷമായി ജ്ഞാനഭാരതി എൻക്ലേവ് അപ്പാർട്ട്‌മെന്‍റിലെ കാവേരി ബ്ലോക്കിലാണ് താമസിക്കുന്നത്. അപടത്തിൽപ്പെട്ട രാഹുലിന്‍റെ അച്ഛൻ മേസ്‌തിരി തൊഴിലാളിയാണ്. ഗുരുതരമായി പരിക്കേന്‍റെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ALSO READ: വിരണ്ടോടിയ പോത്തിന്‍റെ ആക്രമണത്തിൽ കർണാടക സ്വദേശി മരിച്ചു