ബോഡിമേട്ട് റോഡ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി നാടിന് സമര്‍പ്പിച്ചു - ബോഡിമേട്ട് റോഡ്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/06-01-2024/640-480-20445554-thumbnail-16x9-bodimettroad.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Jan 6, 2024, 6:29 PM IST
|Updated : Jan 6, 2024, 7:24 PM IST
ഇടുക്കി : കേരളത്തില്‍ നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിച്ചതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഇടുക്കിയിലെ ചെറുതോണി, വണ്ടിപ്പെരിയാര്‍ പാലങ്ങളുടെയും കൊച്ചി ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായ ബോഡിമേട്ട് (Bodimet Road Inauguration ) റോഡിന്‍റെയും ഉദ്ഘാടനവും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി നിര്‍വഹിച്ചു. വീഡിയൊ കോൺഫറൻസിലൂടെയാണ് ഇടുക്കിയിലെ പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനം നടന്നത്. മൂന്നാറിൽ കെ.ഡി. എച്ച്.പി മൈതാനത്ത് ഒരുക്കിയ വേദിയിലാണ് പരിപാടി നടന്നത് . ഡീൻ കുര്യാക്കോസ് എം.പി, എ. രാജ എം.എൽ.എ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചെറുതോണി പുതിയ പാലത്തിന്‍റെ നിര്‍മ്മാണ ചെലവ് 20 കോടിയാണ്. 40 മീറ്റര്‍ ഉയരത്തില്‍ മൂന്നു സ്‌പാനുകളിലായി നിര്‍മ്മിച്ച പാലത്തിന് 120 മീറ്റര്‍ നീളമുണ്ട്. ഇരുവശങ്ങളിലുളള നടപ്പാതയുള്‍പ്പെടെ 18 മീറ്ററാണ് വീതി. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഉള്‍പ്പെടെ ഭിന്നശേഷിക്കാര്‍ക്കും സുഗമമായി സഞ്ചരിക്കാവുന്ന രീതിയിലാണ് പാലത്തിന്‍റെ നിര്‍മ്മാണം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ മുന്നാര്‍ മുതല്‍ ബോഡിമേട്ട് വരെയുളള 42 കിലോമീറ്ററിന് 382 കോടി രുപയാണ് ചെലവായത്. നിർമ്മാണം പൂർത്തിയായ ദേശീയപാതയും പാലങ്ങളും ഇടുക്കി ജില്ലയിലെ ടൂറിസം മേഖലക്കും വ്യവസായിക മേഖലക്കും വൻ മുന്നേറ്റമുണ്ടാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.