കാരശ്ശേരിയിൽ ഓട്ടോറിക്ഷ താഴ്‌ചയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - kerala news updates
🎬 Watch Now: Feature Video
Published : Dec 2, 2023, 8:36 PM IST
കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്‌ചയിലേക്ക് മറിഞ്ഞു (Accident In Kozhikode). ഓട്ടോറിക്ഷയിലുണ്ടായിരുന്ന 2 പേര്‍ക്ക് പരിക്ക്. മുക്കത്തിന് സമീപം കാരശ്ശേയില്‍ ഇന്ന് (ഡിസംബര്‍ 2) രാവിലെ 11.45 ഓടെയാണ് സംഭവം. സംസ്ഥാന പാതയിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിടുകയും തുടര്‍ന്ന് അപകടമുണ്ടാകുകയുമായിരുന്നു (Auto Accident In Kozhikode). പെരിന്തല്‍മണ്ണ സ്വദേശികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബസ് ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ അടക്കം സ്ഥലത്ത് അപകടത്തില്‍പ്പെട്ടിട്ടുണ്ട് (Bus Accident In Kerala). സ്ഥലത്ത് വാഹനാപകടങ്ങളള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സംസ്ഥാന പാതയുടെ നവീകരണത്തിന് ശേഷമാണ് ഇവിടെ അപകടങ്ങള്‍ പെരുകിയത്. റോഡ് നിര്‍മാണത്തിലെ അപാകതയും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് നിരന്തരം അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്തെ താനൂരിലും നിയന്ത്രണം വിട്ടെത്തിയ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിക്കും സ്‌കൂട്ടര്‍ യാത്രികനുമാണ് പരിക്കേറ്റത്. സ്‌കൂള്‍ വിട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു.
also read: അശ്രദ്ധ ജീവനെടുക്കും, റോഡില്‍ വേണ്ടത് ജാഗ്രത...താനൂരിലെ അപകട ദൃശ്യങ്ങൾ