'കഞ്ചാവാണോടാ എന്ന് ചോദിച്ച് തടഞ്ഞുനിർത്തി, സ്വകാര്യഭാഗങ്ങളിൽ പിടിച്ചു'; പൊലീസാണെന്ന് പറഞ്ഞ് മർദിച്ചതായി പരാതി - സ്വകാര്യഭാഗങ്ങളില്‍ സ്‌പർശിച്ചു
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/29-06-2023/640-480-18872553-thumbnail-16x9-jgfgh.jpg)
കൊല്ലം: രാത്രി ജോലിക്ക് പോകാൻ സുഹൃത്തിന്‍റെ വാഹനം എടുക്കാൻ പോകുന്നതിനിടെ മദ്യപിച്ച് എത്തിയവർ മർദിച്ചതായും സ്വകാര്യഭാഗങ്ങളില്‍ സ്‌പർശിച്ചുവെന്നും പരാതി. ചവറ തെക്കുംഭാഗം സ്വദേശി ആണ് ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്. രാത്രി ടോൾപ്ലാസ ഡ്യൂട്ടിക്ക് പൊകാനായി വീട്ടിൽ നിന്ന് നടന്ന് സുഹൃത്തിന്‍റെ വാഹനം എടുക്കാൻ പോയപ്പോഴായിരുന്നു കേസിനാസ്‌പദമായ സംഭവം.
മദ്യപിച്ച് എത്തിയ രണ്ട് പേർ യുവാവിനെ വഴിയിൽ തടഞ്ഞ് നിർത്തുകയും കഞ്ചാവ് ഉണ്ടോ എന്ന് ചോദിച്ച ശേഷം ഇല്ലെന്ന് പറഞ്ഞപ്പോൾ മർദിക്കുകയും ചെയ്‌തുവെന്ന് പരാതിയിൽ പറയുന്നു. അക്രമികൾ സ്വകാര്യഭാഗങ്ങളിൽ സ്‌പർശിച്ചുവെന്നും വസ്ത്രമഴിച്ച് പരിശോധിച്ചുവെന്നും പരാതിക്കാരൻ ആരോപിച്ചു. തുടർന്ന് ജോലിസ്ഥലത്ത് എത്തിയ യുവാവിനെ മറ്റ് ജീവനക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതിനു ശേഷം ചവറ തെക്കുംഭാഗം പൊലീസിനും കരുനാഗപ്പള്ളി എസിപിക്കും പരാതി നല്‍കിയെന്നും യുവാവ് പറയുന്നു. അക്രമം നടത്തിയവർ മഫ്‌തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണെന്നും പരാതിക്കാരൻ ആരോപിക്കുന്നുണ്ട്.
Also read : വഴക്ക് പേടിച്ച് നുണ പറഞ്ഞ് ഒൻപത് വയസുകാരി, ഡെലിവറി ബോയിക്ക് ക്രൂരമർദനം; രക്ഷയായത് സിസിടിവി ദൃശ്യങ്ങൾ