Aranmula Uthrattathi Boat Race : ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് തുടക്കം ; പമ്പയാറ്റിൽ തുഴയെറിയാൻ 48 പള്ളിയോടങ്ങൾ - Parthasarathy Temple

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 2, 2023, 5:14 PM IST

പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി ജലോത്സവ ചടങ്ങുകൾക്ക് തുടക്കമായി (ARANMULA UTHRATTATHI BOAT RACE). മത്സര വള്ളംകളി മന്ത്രി സജി ചെറിയാൻ (Saji Cherian) ഉദ്ഘാടനം ചെയ്‌തു. രാവിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ (Parthasarathy Temple) നിന്ന് ഘോഷയാത്രയായി എത്തിച്ച ഭദ്രദീപം കൊളുത്തി, ജില്ല കലക്‌ടർ ഡോ. ദിവ്യ എസ് അയ്യർ പതാക ഉയർത്തിയതോടെയാണ് ജലോത്സവ ചടങ്ങുകൾ ആരംഭിച്ചത്. 48 പള്ളിയോടങ്ങളാണ് വള്ളംകളിയിൽ പങ്കെടുക്കുന്നത്. 2017 ന് ശേഷം ആദ്യമായി നടക്കുന്ന പരമ്പരാഗത ശൈലിയിലുള്ള മത്സര വള്ളംകളി കാണാൻ ചാറ്റൽ മഴയെയും അവഗണിച്ചെത്തിയ ജനസാഗരം പമ്പയുടെ കരകളിൽ ആർപ്പുവിളികളുമായി ആവേശത്തിലാണ്. സ്റ്റാർട്ടിങ് പോയിന്‍റായ പരപ്പുഴക്കടവിൽ നിന്ന് ഫിനിഷിങ് പോയിന്‍റായ സത്രക്കടവിലേക്ക് എ ബാച്ചിലെ 32 പള്ളിയോടങ്ങൾ ഒമ്പത് ഹീറ്റ്സായും, ബി ബാച്ചിലെ 16 പള്ളിയോടങ്ങൾ നാല് ഹീറ്റ്സായുമാണ് മത്സരിക്കുന്നത്. എ ബാച്ചിലെ ഒന്ന്, രണ്ട്, മൂന്ന് ഹീറ്റ്സില്‍ ഒന്നാമതെത്തുന്ന പള്ളിയോടങ്ങള്‍ ഒന്നാം സെമിയിലും നാല്, അഞ്ച്, ആറ് ഹീറ്റ്സില്‍ ഒന്നാമതെത്തുന്നവ രണ്ടാം സെമിയിലും, ഏഴ്, എട്ട്, ഒൻപത് ഹീറ്റ്സില്‍ ഒന്നാമതെത്തുന്നവ മൂന്നാം സെമിയിലും മത്സരിക്കും. മൂന്ന് സെമി ഫൈനലുകളില്‍ ഒന്നാമത് എത്തുന്ന മൂന്ന് പള്ളിയോടങ്ങള്‍ ഫൈനലില്‍ മത്സരിക്കും. ബി ബാച്ചിലെ നാല് ഹീറ്റ്സില്‍ ഒന്നാമത് എത്തുന്നവ നേരിട്ട് ഫൈനലിലേക്കും യോഗ്യത നേടും. ഇത്തരത്തിൽ 4 പള്ളിയോടങ്ങൾ ഫൈനലിൽ എത്തും. കനത്ത സുരക്ഷയിലാണ് വള്ളംകളി. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.