'അയ്യപ്പന്‍ അനുഗ്രഹിച്ചു'; ശബരിമല ദർശനം നടത്തി ആന്ധ്ര മന്ത്രി ചെല്ലുബോയിന ശ്രീനിവാസ വേണുഗോപാലകൃഷ്‌ണ - ചെല്ലുബോയിന ശ്രീനിവാസ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 31, 2023, 9:24 AM IST

പത്തനംതിട്ട : ആന്ധ്രാപ്രദേശ് മന്ത്രി ശബരിമലയില്‍. പിന്നാക്ക വിഭാഗം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രി ചെല്ലുബോയിന ശ്രീനിവാസ വേണുഗോപാലകൃഷ്‌ണയാണ് മകരവിളക്ക് മഹോത്സവത്തിന് ശനിയാഴ്‌ച വൈകിട്ട് നടതുറന്നപ്പോൾ ശബരീശ ദർശനത്തിനെത്തിയത് (Chelluboyina Srinivasa Venugopalakrishna at Sabarimala). ഭാര്യയും കുടുംബവും സഹപ്രവർത്തകരും മന്ത്രിയോടൊപ്പം ദർശനം നടത്തി (Sabarimala). ശബരിമല ദർശനം വലിയ അനുഗ്രഹമാണെന്നും ഭഗവാൻ അയ്യപ്പൻ എല്ലാത്തരത്തിലും അനുഗ്രഹിച്ചുവെന്നും മന്ത്രി പറഞ്ഞു. രാജ്യം മുഴുവനും അയ്യപ്പന്‍റെ അനുഗ്രഹത്താൽ ധന്യമാണ്. അയ്യപ്പന്‍റെ അനുഗ്രഹത്താൽ ആന്ധ്രയിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും, സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിനും പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു (Chelluboyina Srinivasa Venugopalakrishna). ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല മകരവിളക്ക് ഉത്സവത്തിനായി തുറന്നത് (makaravilakku). ക്ഷേത്രം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരര് മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയാണ് നടതുറന്നത്. തുടര്‍ന്ന് ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തിയ താക്കോലും വിഭൂതിയും ഏറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേല്‍ശാന്തി പി ജി മുരളി ഗണപതിയേയും നാഗരാജാവിനെയും തൊഴുത ശേഷം മാളികപ്പുറം ക്ഷേത്രശ്രീകോവിലും തുറന്നു. മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി ആഴിയില്‍ അഗ്നി പകര്‍ന്നതോടെ ഭക്തര്‍ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തി. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.