അമൽജ്യോതി കോളജിലെ വിദ്യാർഥി സമരം; പ്രശ്‌നപരിഹാരത്തിന് സർക്കാർ ഇടപെടുന്നു, മന്ത്രിമാര്‍ നാളെ നേരിട്ടെത്തും
🎬 Watch Now: Feature Video
കോട്ടയം: അമൽജ്യോതി വിദ്യാർഥി സമരത്തില്‍ സർക്കാർ ഇടപെടുന്നു. പ്രശ്‌നപരിഹാരത്തിൽ ഇടപെടാൻ മന്ത്രിമാർ ബുധനാഴ്‌ച നേരിട്ടെത്തും. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു, സഹകരണ മന്ത്രി വി.എൻ വാസവൻ എന്നിവരാണ് ചർച്ചയ്‌ക്കെത്തുക.
മാനേജ്മെന്‍റുമായും വിദ്യാർഥികളുമായും മന്ത്രിമാർ ചർച്ച നടത്തും. രാവിലെ 10 മണിക്കാണ് ചർച്ച നടക്കുക. ചൊവ്വാഴ്‌ച എംഎല്‍എയുടെ സാന്നിധ്യത്തില്‍ വിദ്യാർഥികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. അതേസമയം അമൽ ജ്യോതി സമരത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത രംഗത്തെത്തി. കോളജിൽ നടന്ന സമരം ചില തൽപരകക്ഷികൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നതാണെന്നായിരുന്നു വികാരി ജനറൽ ബോബി അലക്‌സ് മണ്ണംപ്ലാക്കലിന്‍റെ പ്രതികരണം. ബഹളങ്ങളുണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ലയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കുട്ടി വീട്ടിൽ നിന്ന് വന്നതിന് തൊട്ടടുത്ത ദിവസമാണ് സംഭവമുണ്ടായത്. ശ്രദ്ധ ഒന്നാം തീയതി റിസൾട്ട് വന്നപ്പോൾ 16 പേപ്പറുകളിൽ 12 പേപ്പറിലും പരാജയപ്പെട്ടിരുന്നുവെന്നുമാണ് മാനേജ്‌മെന്‍റിന്‍റെ വാദം.