Alencier Ley Lopez's Controversial Statement :'പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, സ്വർണംപൂശിയത് തരണം '; വിവാദപരാമര്‍ശവുമായി അലന്‍സിയര്‍ - state award
🎬 Watch Now: Feature Video
Published : Sep 14, 2023, 10:04 PM IST
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍ (Alencier Controversial speech). ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടില്‍ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നും പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു. സ്പെഷ്യൽ ജൂറി അവാർഡിന് (Special Jury Award) സ്വർണം പൂശിയ പുരസ്‌കാരം തരണമെന്നും 25000 രൂപ മാത്രം നൽകി അപമാനിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (Alencier Ley Lopez's Controversial Statement). 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിന് ലഭിച്ചിരുന്നു. ആണ്‍ രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്നതിന്‍റെ അന്ന് അഭിനയം നിര്‍ത്തുമെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അലന്‍സിയര്‍ പറഞ്ഞു. അതേസമയം, സിനിമ എന്ന ജനകീയ മാധ്യമം ദുരുപയോഗം ചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന്‍റേതെന്ന് പറഞ്ഞ് സംസ്ഥാനത്തിന്‍റേതല്ലാത്ത സിനിമ നിർമ്മിക്കുന്നുവെന്ന് ദി കേരള സ്‌റ്റോറിക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ദുർമന്ത്രവാദം ഉൾപ്പടെ വാഴ്ത്തപ്പെടുന്ന സിനിമകൾ ഉണ്ടാകുന്നുണ്ട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ അന്ധകാരം പരത്തുകയാണോ എന്ന് സംശയിക്കണം. നാടിനെയും കാലത്തിനെയും മുൻപോട്ട് നയിക്കുന്ന മാധ്യമമാണ് സിനിമ. മത സ്‌പർദ്ധയുണ്ടാക്കാനും സമുദായിക ചേരി തിരിവ് ഉണ്ടാക്കാനും ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.