Actor Krishna Kumar Car Met Accident 'മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം മനപൂര്‍വം കാറില്‍ ഇടിച്ചു'; പരാതിയുമായി നടന്‍ കൃഷ്‌ണ കുമാര്‍ - പിണറായി വിജയന്‍
🎬 Watch Now: Feature Video
Published : Sep 1, 2023, 9:02 PM IST
പത്തനംതിട്ട: മുഖ്യമന്ത്രി (Chief Minister) പിണറായി വിജയന് (Pinarayi Vijayan) അകമ്പടി പോയ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന (Pilot Vehicles) പൊലീസ് വാന്‍ (Police Van) മനപൂര്‍വം തന്‍റെ കാറില്‍ ഇടിച്ചെന്ന പരാതിയുമായി ബിജെപി (BJP) ദേശീയ നിര്‍വാഹക സമിതി അംഗവും നടനുമായ കൃഷ്‌ണ കുമാര്‍ (Krishna Kumar). മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് സൈഡ് കൊടുത്തിട്ടും പൊലീസ് വാൻ തന്‍റെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നും ആ വാഹനത്തിലുണ്ടായിരുന്നവര്‍ തന്നെ അസഭ്യം വിളിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്‌തുവെന്നും കൃഷ്‌ണ കുമാര്‍ ആരോപിച്ചു. വെള്ളിയാഴ്‌ച (01.09.2023) എംസി റോഡിൽ പന്തളം ജങ്‌ഷന് (Panthalam Junction) സമീപത്ത് വച്ചായിരുന്നു സംഭവം. ഇത് സംബന്ധിച്ച കൃഷ്‌ണ കുമാര്‍ പന്തളം പൊലീസിൽ പരാതിയും നല്‍കി. ഉപതെരഞ്ഞെടുപ്പ് (Bypoll) നടക്കുന്ന പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഏറ്റവും പിന്നിലായുണ്ടായിരുന്ന പൊലീസിലെ സ്‌ട്രൈക്കര്‍ ഫോഴ്‌സിന്‍റെ (Striker Force) വാഹനം തന്‍റെ കാറില്‍ ഇടിച്ചുവെന്നാണ് കൃഷ്‌ണ കുമാറിന്‍റെ പരാതി. കാറില്‍ വാൻ ഇടിപ്പിക്കുകയും ഇതിന്‍റെ ആഘാതത്തില്‍ കാര്‍ ഒരുവശത്തേക്ക് തെന്നിനീങ്ങിയതായും കൃഷ്‌ണ കുമാർ പറഞ്ഞു. സംഭവത്തില്‍ കാറിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനും വാഹനത്തിലുണ്ടായിരുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് കൃഷ്‌ണ കുമാറിന്‍റെ ആവശ്യം. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് പന്തളം സിഐയ്ക്കാണ് കൃഷ്‌ണ കുമാര്‍ പരാതി നല്‍കിയത്. പുതുപ്പള്ളിയിലില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി (NDA Candidate) ലിജിന്‍ ലാലിന്‍റെ പ്രചാരണത്തിനായി പോകുന്നതിനിടെയായിരുന്നു ഈ സംഭവം.