Actor Joy Mathew Injured In Car Accident : കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ചു ; നടൻ ജോയ് മാത്യുവിന് പരിക്ക് - Car Accident
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/05-09-2023/640-480-19432844-thumbnail-16x9-joy-mathew.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Sep 5, 2023, 10:05 AM IST
തൃശൂർ : വാഹനാപകടത്തിൽ സംവിധായകനും നടനുമായ ജോയ് മാത്യു (Joy Mathew) ഉൾപ്പടെ രണ്ടുപേർക്ക് പരിക്ക്. ചാവക്കാട് - പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് (Actor Joy Mathew injured in car accident). തിങ്കളാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ജോയ് മാത്യുവിനും വാൻ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ജോയ് മാത്യു. അദ്ദേഹം സഞ്ചരിച്ച കാറും എതിരെ വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്‍റെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ നടന്‍ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്‌സ് ആംബുലൻസ് പ്രവർത്തകർ ഉടന്‍ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിന്‍റെ ഡ്രൈവറും ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്‌തതായും ആരോഗ്യ നില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.