Aanayoottu | തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടും അഷ്‌ടദ്രവ്യ മഹാഗണപതി ഹോമവും - വടക്കുംനാഥ ക്ഷേത്രം ആനയൂട്ട്

🎬 Watch Now: Feature Video

thumbnail

By

Published : Jul 17, 2023, 12:58 PM IST

തൃശൂർ : ശ്രീവടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടും അഷ്‌ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു. രാവിലെ അഞ്ചിന് തന്ത്രി പുലിയന്നൂർ ശങ്കരൻ നാരായണൻ നമ്പൂതിരി ഗണപതിഹോമത്തിന് തിരിതെളിച്ചു. തുടർന്ന് രാവിലെ 9.30ന് വടക്കുംനാഥ ക്ഷേത്രം മേൽശാന്തി, തിരുവമ്പാടി ദേവസ്വം പിടിയാന ലക്ഷ്‌മിക്ക് ആദ്യ ഉരുള നൽകി ചടങ്ങിന് തുടക്കം കുറിച്ചു.

ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ ഗണപതി ഭഗവാന്‍റെ പ്രീതിക്കയാണ് അഷ്‌ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടത്തിവരുന്നത്. 12,000 നാളികേരം, 1,500 കിലോ അവിൽ, 250 കിലോ മലർ, 100 കിലോ എള്ള്, 500 കിലോ നെയ്യ്, 100 കിലോ തേങ്ങ, ഗണപതി നാരങ്ങ, കരിമ്പ് എന്നിവയാണ് അഷ്‌ടദ്രവ്യങ്ങൾ ആയി ഉപയോഗിച്ചിട്ടുള്ളത്. മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ആദ്യ ഉരുള നൽകിയതോടെ ആനയൂട്ടിന് തുടക്കമായി. 

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ, എറണാകുളം ശിവകുമാർ തുടങ്ങി 60നടുത്ത് ഗജവീരന്മാരും 5 ഗജറാണികളും ആനയൂട്ടിൽ പങ്കെടുത്തു. ആനയൂട്ടിന് 500 കിലോ അരിയുടെ ചോറ്, ശർക്കര, നെയ്യ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഉരുളകളാക്കി ആനകളെ ഊട്ടും. കരിമ്പ് പൈനാപ്പിൾ, ചോളം, കക്കിരി, തണ്ണിമത്തൻ, പഴങ്ങൾ എന്നിവയും നൽകും. ഒരു കോടി രൂപയ്ക്കാണ് ആനയൂട്ട് ഇൻഷുർ ചെയ്‌തിട്ടുള്ളത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.