Cars Collide In Thrissur : കാറുകള്‍ കൂട്ടിയിച്ചു; അപകടത്തില്‍ പെട്ടത് സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍, 5 പേര്‍ക്ക് പരിക്ക് - എരുമപ്പെട്ടി
🎬 Watch Now: Feature Video
Published : Sep 24, 2023, 9:41 AM IST
തൃശൂര്‍ : എരുമപ്പെട്ടി കടങ്ങോട് ഖാദർപ്പടിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർക്ക് പരിക്ക് (Erumapetty car accident). സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്കാണ് പരിക്ക് പറ്റിയത്. ഇതിൽ രണ്ട് പേരുടെ പരിക്ക് സാരമാണ്. മലപ്പുറം എടപ്പാൾ സ്വദേശികളായ എട്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും വടക്കാഞ്ചേരിയിൽ നിന്നും കുടുംബവുമായി വന്നിരുന്ന പജീറോ കാറുമാണ് കൂട്ടിയിടിച്ചത് (Cars Collide In Thrissur). കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 യോടെയായിരുന്നു അപകടം നടന്നത്. അമിതവേഗതയിൽ എത്തിയ ഇന്നോവ നിയന്ത്രണം വിട്ട് പജീറോയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇന്നോവയിൽ സഞ്ചരിച്ചിരുന്ന മുള്ളൂർക്കര സ്വദേശി മുഹമ്മദ് ഹാഷിം (18) കല്ലടി സ്വദേശി മുഹമ്മദ് അഫ്‌നാൻ (18) കാടഞ്ചേരി സ്വദേശി തിരുവതളത്തിൽ ഫാസിൽ (17) എന്നിവർക്കും പജീറോയിലുണ്ടായിരുന്ന ഇസ്ര (32) മകൾ സിയ (9) എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ എരുമപ്പെട്ടി ആക്‌ട്‌സ്, 108 എന്നീ ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ മുഹമ്മദ് ഹാഷിം, മുഹമ്മദ് അഫ്‌നാൻ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്