മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട: 8 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 14, 2024, 10:20 PM IST

മലപ്പുറം: മഞ്ചേരി ടൗണിൽ വൻ കഞ്ചാവ് വേട്ട. ടൗണിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 8 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ അബ്‌ദുൽ ബറൽ ആണ് എക്സൈസ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്‌ടർ ഷിജു ഇടിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടി കൂടിയത്. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്‍റലിജൻസും മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായാണ് മഞ്ചേരി ടൗണിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. കഴിഞ്ഞ 10 വർഷമായി പിടിയിലായ അബ്‌ദുൽ ബറൽ ജില്ലയിൽ വേങ്ങര, കോട്ടക്കൽ, മഞ്ചേരി, മലപ്പുറം ഭാഗങ്ങളിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ താമസിച്ച് കഞ്ചാവ് വിതരണം ചെയ്‌തു വരികയായിരുന്നു. സ്ഥിരമായി ഒരേ സ്ഥലത്ത് താമസിക്കാതെ ഇടയ്ക്കി‌ടക്ക് താമസസ്ഥലം മാറ്റുന്നത് ഇയാളുടെ പതിവായിരുന്നു. ഇതിനാൽ തന്നെ എക്‌സൈസിന് അബ്‌ദുൽ ബറലിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്നലെ ഇയാൾ കഞ്ചാവ് വിൽപനയ്ക്കി‌റങ്ങിയതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്. കഞ്ചാവ് വിൽപനയിലൂടെ ലഭിച്ച 35,000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.