കുതിച്ചുപൊങ്ങി തേയിലത്തോട്ടത്തില്‍ തെറിച്ചുവീണ് കാർ, ഭയന്നുവിറച്ച് തൊഴിലാളികൾ ; ശേഷം ട്വിസ്റ്റ് - തേയിലത്തോട്ടം സിനിമ ഷൂട്ടിങ്
🎬 Watch Now: Feature Video

നീലഗിരി (തമിഴ്‌നാട്): കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ നീലഗിരിയിൽ സിനിമ ചിത്രീകരണം പുനരാരംഭിച്ചു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളാണ് ഊട്ടി, കൂനൂർ എന്നിവിടങ്ങളിൽ പ്രധാനമായും ചിത്രീകരിക്കുന്നത്. നാഗാർജുന നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ 10 ദിവസമായി കൂനൂരിലെ തുതുർമറ്റം പ്രദേശത്തെ തേയിലത്തോട്ടത്തിൽ നടന്നുവരികയാണ്. ഇന്ന് (ഏപ്രിൽ 4) തേയിലത്തോട്ടത്തിൽ പെട്ടെന്ന് ഒരു കാർ അന്തരീക്ഷത്തിൽ ഉയർന്ന് വലിയ ശബ്‌ദത്തോടെ നിലംപതിക്കുകയുണ്ടായി. ശബ്‌ദം കേട്ട് സമീപത്തെ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന തോട്ടം തൊഴിലാളികൾ നിലവിളിച്ച് ഓടി. പിന്നീടാണ് സിനിമ ചിത്രീകരണമാണെന്ന് തൊഴിലാളികൾ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ചിത്രീകരണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Last Updated : Feb 3, 2023, 8:22 PM IST