വനത്തില്‍ ആര്‍ത്തുല്ലസിച്ച് കടുവയും കുഞ്ഞുങ്ങളും - Tiger video
🎬 Watch Now: Feature Video
മൈസൂര്‍: കാടിനുള്ളില്‍ അമ്മ കടുവയും മൂന്ന് കുട്ടിക്കടുവകളും കളിച്ചുല്ലസിക്കുന്ന മനോഹര ദൃശ്യങ്ങൾ. ശ്രേയസ് ദേവനൂർ എന്ന അമെച്വര്‍ ഫോട്ടോഗ്രാഫറാണ് മൈസൂരിലെ നാഗരഹോൾ ദേശീയ കടുവ പാർക്കില്‍ നിന്ന് നയന മനോഹരമായ കാഴ്‌ച ക്യാമറക്കണ്ണുകളിലൂടെ പകര്‍ത്തിയത്. കക്കനക്കോട്ടെ വനമേഖലയില്‍ നിന്നാണ് ദൃശ്യങ്ങൾ. ഈ മേഖലയില്‍ അടുത്തിടെയായി കടുവകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷവും ഒരു കടുവ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കിയിരുന്നു.