മധ്യപ്രദേശിൽ സാനിറ്റൈസർ ബൈക്ക് നിർമിച്ച് എഞ്ചിനീയർ
🎬 Watch Now: Feature Video
ഭോപ്പാൽ: മധ്യ പ്രദേശിൽ ബൈക്കിനെ സാനിറ്റെസർ ബൈക്ക് ആക്കിമാറ്റി ഖുസാഫി ഖാൻ. വീടുകളും പൊതുനിരത്തുകളും അണുവിമുക്തമാക്കാനാണ് ഈ സാനിറ്റൈസർ ബൈക്ക് രൂപപ്പെടുത്തിയത്. രാജ്‌ദൂത്ത് ബൈക്കിനെയാണ് ഖുസാഫി സാനിറ്റൈസർ ബൈക്കായി മാറ്റിയത്. ബൈക്ക് ഓൺ ചെയ്യുമ്പോൾ കംപ്രസർ ഓൺ ആകുകയും തുടർന്ന് അണുനാശിനി തളിക്കുകയും ചെയ്യും. അതേ സമയം മർദം നിയന്ത്രിക്കാൻ ആക്‌സിലറേറ്ററും ഉപയോഗിക്കാനാകും. സമീപ പ്രദേശങ്ങളിലും പൊതുനിരത്തുകളും അണുവിമുക്തമാക്കാൻ ഈ സാനിറ്റൈസർ ബൈക്ക് ഉപയോഗിക്കാൻ സാധിക്കും. 'ന്യൂ യൂത്ത് ട്രാൻസ്ഫോർമേഷൻ സോഷ്യൽ ഓർഗനൈസേഷനാണ്' നഗരത്തിൽ ഈ ബൈക്ക് പ്രവർത്തിപ്പിക്കുന്നത്.