നിർഭയ കേസിലെ കുറ്റവാളികൾക്ക് കുരുക്കിടാൻ പവൻ ജല്ലാദ് - തിഹാർ ജയില്‍
🎬 Watch Now: Feature Video
ലക്‌നൗ: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ താൻ തയാറാണെന്ന് മീററ്റ് ജയിലിലെ ആരാച്ചാർ പവൻ ജല്ലാദ്. ജയിൽ ഭരണകൂടം ആവശ്യപ്പെട്ടാൽ വധശിക്ഷ നടപ്പാക്കാൻ താൻ തയാറാണെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. എത്രയും വേഗം രണ്ട് ആരാച്ചാരെ വിട്ടുനല്‍കണമെന്ന് തിഹാർ ജയില്‍ അധികൃതർ ആവശ്യപ്പെട്ടതായി ഉത്തർപ്രദേശ് ജയില്‍ ഡിജിപി ആനന്ദ് കുമാർ അറിയിച്ചു. ലഖ്‌നൗവിലുള്ള ആരാചാർക്ക് അസുഖം ബാധിച്ചതിനാലാണ് മീററ്റിലുള്ള ജല്ലാദിനോട് തയാറായിരിക്കാൻ ആവശ്യപ്പെട്ടത്. മീററ്റ് ജയില്‍ അധികൃതരില്‍ നിന്ന് ഔദ്യോഗിക നിർദേശങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും അധികൃതർ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം തിഹാർ ജയിലില്‍ എത്തിച്ചേരുമെന്നും 55കാരനായ പവൻ ജല്ലാദ് പറഞ്ഞു.