ഭിവണ്ടിയിൽ രണ്ടിടങ്ങളിലായി തീപിടിത്തം; ആളപായമില്ല - maharashta
🎬 Watch Now: Feature Video

മുംബൈ: ഭിവണ്ടിയിലെ രണ്ട് ഗോഡൗണുകളിൽ തീപിടിത്തം. നാർപോളി ഗ്രാമത്തിലെ മൂന്ന് നില കെട്ടിടത്തിലാണ് ശനിയാഴ്‌ച രാത്രി തീ പിടിച്ചത്. തുടർന്ന് അഗ്നിശമനസേനയെത്തി തീയണച്ചു. ആളപായമുണ്ടായിട്ടില്ല. ഭിവണ്ടിയിലെ പരസ്‌നാഥ് കോംപ്ലക്‌സിലെ ഗോഡൗണിലും തീപിടിത്തമുണ്ടായി. ഇവിടുത്തെ പ്ലാസ്റ്റിക് ബോർഡുകളും ഇലക്ട്രോണിക് വസ്‌തുക്കളും കത്തി നശിച്ചു.