മുംബൈ ഭീകരാക്രമണത്തിന് പതിനൊന്ന് വയസ് - മുംബൈ ഭീകരാക്രമണം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5175806-325-5175806-1574701007073.jpg)
മുംബൈ: ഇന്ത്യയെ പിടിച്ചു കുലുക്കിയ ഭീകരാക്രമണത്തിന് ഇന്നേക്ക് പതിനൊന്ന് വയസ്. 2008 നവംബര്‍ 26നായിരുന്നു തീവ്രവാദികൾ മുംബൈയില്‍ ഭീകരാക്രമണം നടത്തിയത്. താജ്മഹൽ പാലസ് ഹോട്ടൽ, ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, ലിയോപോൾഡ് കഫെ എന്നിവിടങ്ങളിലായിരുന്നു ആദ്യം ഭീകരാക്രമണമുണ്ടായത്. ഭീകരരുടെ രണ്ടാം ദൗത്യം നരിമാൻ ഹൗസിൽ ഏഴ് പേരുടെ കൊലപാതകത്തിന് ഇടയാക്കി. 164 പേർ കൊല്ലപ്പെടുകയും അറുനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ആക്രമണത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി.