കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ഒറ്റയാൻ; ശബ്‌ദം വച്ച് യാത്രക്കാര്‍ - കര്‍ണാടക ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16387209-thumbnail-3x2-sldn.jpg)
രാമങ്കര(കര്‍ണാടക): രാമങ്കര ജില്ലയില്‍ കാട്ടാനകളുടെ ശല്യം പുതിയ സംഭവമല്ല. ഒറ്റയാന നിരന്തരം കൃഷി നശിപ്പിക്കുന്ന കാഴ്‌ചകള്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ കണ്ട് ശീലമായിരിക്കുകയാണ്. എന്നാല്‍ ശിവനഹള്ളി ഗ്രാമത്തിലൂടെ ഓടികൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞു വച്ച് യാത്രക്കാരെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ് ഒറ്റയാന.
ആനയെ പേടിച്ച് ബസ് കുറച്ചധികം സമയം നിര്‍ത്തിയിട്ടു. എന്നാല്‍ അല്‍പസമയം കഴിഞ്ഞ് ആന ബസിനു നേരെ അടുക്കുന്നത് കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി. ശബ്‌ദമുണ്ടാക്കിയും ഹോണ്‍ അടിച്ചും ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ പലതും നോക്കി.
ശബ്‌ദം കേട്ട് അല്‍പസമയത്തേയ്‌ക്ക് ആന പിന്‍വലിയുമെങ്കിലും വീണ്ടും ബസിന് മുന്നിലേയ്‌ക്ക് പാഞ്ഞടുക്കും. ഒടുവില്‍, കുറച്ചധികം നേരം യാത്രക്കാരെ പരിഭ്രാന്തരാക്കി വികൃതി കാട്ടിയ ശേഷം ആന കാട്ടിലേയ്‌ക്കും ബസ് നാട്ടിലേയ്‌ക്കും മടങ്ങി.
Last Updated : Feb 3, 2023, 8:28 PM IST