ETV Bharat / sukhibhava

ആരോഗ്യ സംരക്ഷിക്കാം; പാലിക്കേണ്ട പത്ത് തത്വങ്ങള്‍ ഇതാ...

പൂര്‍ണ ആരോഗ്യവാനായിരിക്കാനായി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറുധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉപയോഗിക്കുക. വ്യായാമം പതിവാക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമെന്ന് പഠനങ്ങള്‍.

Ten principles for perfect health  ആരോഗ്യ സംരക്ഷിക്കാം  പാലിക്കേണ്ട പത്ത് തത്വങ്ങള്‍ ഇതാ  ചെറുധാന്യം  വ്യായാമം  ആരോഗ്യം  health care tips  heath maintaining tips  perfect health
ആരോഗ്യ സംരക്ഷിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍
author img

By

Published : Feb 11, 2023, 2:31 PM IST

ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് ആരോഗ്യം. ഓരോരുത്തരും ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന ഒന്നാണ് ആരോഗ്യം എന്നത്. ജീവിതത്തില്‍ കൂടുതല്‍ ആരോഗ്യവാന്മാരായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. ആരോഗ്യം എന്നാല്‍ രോഗത്തിന്‍റെ വിപരീതമാണ്.

പലതരത്തിലുള്ള ആരോഗ്യമുണ്ട്. ശാരീരിക ആരോഗ്യം, മാനസികാരോഗ്യം, സാമൂഹികാരോഗ്യം എന്നിവയെല്ലാം ആരോഗ്യത്തില്‍ ഉള്‍പ്പെടുന്നവ തന്നെയാണ്. ശാരീരിക ആരോഗ്യം എന്നത് കൊണ്ട് ഉദ്യേശിക്കുന്നത് അസുഖകളൊന്നുമില്ലാതെ പൂര്‍ണ ആരോഗ്യവാനായിരിക്കുന്നതാണ്.

ജീവിതത്തില്‍ നാം ചെയ്യുന്ന ജോലികളോ മറ്റ് കാര്യങ്ങളോ കൃത്യമായി നിര്‍വഹിക്കാന്‍ കഴിയുന്നത് ശാരീരികമായി ആരോഗ്യവാനായിരിക്കുന്നതിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ആരോഗ്യം എന്നത് ശരീരത്തിന്‍റെ പ്രവര്‍ത്തനപരവും ഉപാപചയ പ്രവര്‍ത്തന ക്ഷമതയും സാമൂഹികമായതും ആത്മീയമായതുമായ മാറ്റങ്ങളോട് എങ്ങനെ പൊരുത്തപ്പെടാനും പ്രതികരിക്കാനും കഴിയുന്നു എന്നും പറയാം. മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറയാം.

മാനസികമായി തളര്‍ന്നിരിക്കുന്ന ഒരാളുടെ ശാരീരിക ആരോഗ്യം വേഗത്തില്‍ ഇല്ലാതായേക്കും. മനസിന്‍റെ സന്തോഷം എന്നത് ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്. മാനസിക സംഘര്‍ഷങ്ങളും വിഷമതകളും സ്ഥിരമായി അനുഭവിക്കുന്ന ഒരാളില്‍ ശാരീരികമായി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇത് നേരെ തിരിച്ചും സംഭവിക്കാം. ശാരീരികമായി അനാരോഗ്യകരമായ അവസ്ഥയാണെങ്കില്‍ അയാള്‍ക്ക് പതിയെ മാനസികാരോഗ്യം നഷ്‌ടപ്പെടാറുണ്ട്. ചില രോഗികളില്‍ മാനസിക സന്തോഷം ലഭിച്ചത് കൊണ്ട് മാത്രം അവര്‍ പൂര്‍ണ ആരോഗ്യവാന്മാരായി തിരിച്ചെത്താറുണ്ട്. ഇതെല്ലാം ഇവ രണ്ടും കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന്‍റെ തെളിവാണ്.

സന്തോഷം രോഗങ്ങളെ ചെറുക്കാന്‍ നമ്മെ സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യമുള്ള ആളുകളിലൂടെ മാത്രമെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ വരും തലമുറയ്ക്ക് വേണ്ടി പോലും നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒരാള്‍ പൂര്‍ണ ആരോഗ്യവാനായിരിക്കണമെങ്കില്‍ ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതിന് പ്രധാനമായും പാലിക്കേണ്ട പത്ത് തത്വങ്ങളുണ്ട്.

പൂര്‍ണ ആരോഗ്യവാനായിരിക്കണമെങ്കില്‍ ഒരാള്‍ ധാരാളം പോഷകാഹാരം കഴിക്കേണ്ടതുണ്ട്. എന്നാല്‍ പോഷകാഹാരങ്ങളിലൂടെ ഒരാള്‍ക്ക് ആരോഗ്യം ലഭിക്കണമെങ്കില്‍ അത് കഴിക്കേണ്ടതിന് പ്രത്യേക രീതികളുമുണ്ട്. ഭക്ഷണത്തോടൊപ്പം ദിവസവും ചെയ്യുന്ന വ്യായാമവും ആരോഗ്യം സംരക്ഷിക്കുന്ന മുഖ്യഘടകങ്ങളിലൊന്നാണ്. ഇത്തരത്തില്‍ ശാരീരിക ആരോഗ്യം സംരക്ഷിക്കാനായി ജീവിതത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

1. ഭക്ഷണം കഴിക്കേണ്ട രീതി: ആരോഗ്യം മെച്ചപ്പെട്ടതാവാണമെങ്കില്‍ ഭക്ഷണം നല്ലതാവണമെന്ന് എല്ലാവരും പറയും, എന്നാല്‍ അതിനൊപ്പം തന്നെ ഭക്ഷണം കഴിക്കുന്ന രീതിയും നന്നായിരിക്കണമെന്നതാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് ഇരുന്ന് തന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം. നിന്ന് കൊണ്ടുള്ള തീറ്റ ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കും. സ്‌പൂണുകളോ തവികളോ ഉപയോഗിച്ചുള്ള കഴിക്കല്‍ ഉപേക്ഷിച്ച് കൈ കൊണ്ട് അതും വലത് കൈ കൊണ്ട് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം വേഗത്തില്‍ വാരി വലിച്ച് കഴിക്കുന്നതിനെക്കാള്‍ ഉത്തമം ചവച്ചരച്ച് സാവധാനം കഴിക്കുന്നതാണ്. ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതും ശരീരത്തിന് ഏറെ ഗുണകരമാണ്.

2. ഭക്ഷണം കഴിക്കുന്ന സമയത്ത് മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് നല്ല ശീലമല്ല. ഉദാഹരണത്തിന് മൊബൈല്‍ നോക്കി കൊണ്ടുള്ള ഭക്ഷണം കഴിക്കല്‍ നമുക്ക് ദോഷമായി ബാധിക്കും.

3. നട്‌സും ഫ്രൂട്ട്‌സും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഉദാഹരണത്തിന് രാവിലെ കുറഞ്ഞ അളവില്‍ ബദാമും ഉച്ചയ്‌ക്ക് വാള്‍നട്ടും വൈകിട്ട് നിലക്കടല അല്ലെങ്കില്‍ കശുവണ്ടി എന്നിവയും ഭക്ഷണത്തോടൊപ്പം ഉള്‍പ്പെടുത്തുക. ശരീരത്തിന് ആവശ്യമുള്ള ഊര്‍ജം കൂടുതലായി നല്‍കുന്നവയാണ് ഇവയെല്ലാം.

4: സീസണല്‍ പച്ചക്കറികള്‍ ആരോഗ്യത്തിന് അത്യുത്തമമാണ്. കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് ഉണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമുണ്ട് നമ്മുക്ക് ചുറ്റും. ഉദാഹരണത്തിന് തണ്ണി മത്തന്‍, ഓറഞ്ച്, മാങ്ങ, ചക്ക തുടങ്ങിയവയെല്ലാം സീസണലാണ്. ഇവ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

5: തിന പോലെയുള്ള ചെറുധാന്യങ്ങള്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അത് ദഹന പ്രക്രിയയ്‌ക്ക് ഏറെ ഗുണകരമാണ്.

6: വീട്ടില്‍ നിന്ന് തന്നെ ലഭിക്കുന്ന തൈര്, പാല്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

7: ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. കായികാധ്വാനം ശരീരത്തിലെ ടോക്‌സിന്‍സുകളെ പുറന്തള്ളും.

8: ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്തുക. മൂന്ന് നേരവും ഓരോ ടീസ്‌പൂണ്‍ നെയ്യ് ശീലമാക്കുക. സ്‌കിന്‍റെ ആരോഗ്യത്തിന് അത്യുത്തമമാണ് നെയ്യ്.

9: ആരോഗ്യ കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഉറക്കം. നിങ്ങള്‍ക്ക് ദിവസവും ആവശ്യമായ ഉറക്കം ലഭിക്കുന്നത് പോലെ അതിനായി പ്രത്യേകം സമയം ചിട്ടപ്പെടുത്തി അത് പിന്തുടരുക.

10: അനാവശ്യമായി മൊബൈല്‍, ടിവി എന്നിവയുടെ മുന്നില്‍ സമയം പാഴാക്കുന്നത് ഉപേക്ഷിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.