വാഷിങ്ടണ്‍: കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ സഹായിക്കുമെന്നാണ് എല്ലാ മാതാപിതാക്കളുടെയും നിഗമനം. എന്നാല്‍, സെപ്‌റ്റംബര്‍ 2022ല്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ സംഘടിപ്പിച്ച ആരോഗ്യ പരിപാടിയില്‍ വെയ്‌ക്ക്ഫീല്‍ഡ് ഗവേഷകര്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയപ്പോള്‍ ആയിരത്തില്‍ 84 ശതമാനം അമേരിക്കന്‍ പൗരന്‍മാരും ഈ പ്രസ്‌താവനയെ എതിര്‍ത്തിരുന്നു. ഒരുമിച്ചിരുന്നുള്ള ഭക്ഷണം ഒരു വ്യക്തിയുടെ ഹൃദയത്തെയും മനസിനെയും ശരീരത്തെയും എങ്ങനെ ആരോഗ്യപ്രദമാക്കാം എന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയോഷന്‍ നിര്‍ദേശിക്കുന്നത്.
51555 എന്ന നമ്പരിലേക്ക് സന്ദേശമയച്ചാല്‍ ഫോണിലേക്ക് പൊടികൈകള്‍ സന്ദേശരൂപത്തില്‍ തന്നെ ലഭിക്കും. അല്ലെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ #TogetherTuesday എന്ന പേജ് ഫോളോ ചെയ്‌താലും പൊടികൈകള്‍ ലഭ്യമാകും. ഭക്ഷണം പങ്കുവയ്‌ക്കുന്നത് വഴി മാനസിക പിരിമുറുക്കം കുറയ്‌ക്കാനും, ആത്മാഭിമാനം വർധിപ്പിക്കുവാനും സാമൂഹിക ബന്ധം മെച്ചപ്പെടുത്തുവാനും സാധിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍റെ വോളന്‍റിയര്‍ എറിന്‍ മൈക്കോസ് പറയുന്നു.
നിരന്തരമായി അനുഭവപ്പെടുന്ന മാനസിക പിരിമുറുക്കം ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും സ്‌ട്രോക്കിനും കാരണമാകുന്നു. അതിനാല്‍, പിരിമുറുക്കം കുറയ്‌ക്കാനും നിയന്ത്രിക്കുവാനും മാര്‍ഗങ്ങള്‍ കണ്ടുപിടിക്കേണ്ടത് അനിവാര്യമാണ്. സാമൂഹികമായി ഇടപഴകുക എന്നതാണ് മാനസിക പ്രശ്‌നങ്ങള്‍ കുറയ്‌ക്കുവാനുള്ള എളുപ്പമാര്‍ഗം.
ഇതേതുടര്‍ന്ന് നടത്തിയ സര്‍വേയില്‍ മറ്റുള്ളവരുമായി ഭക്ഷണം പങ്കുവയ്‌ക്കുന്നത് മാനസിക പിരിമുറുക്കം കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് 67 ശതമാനം ആളുകളും പറയുന്നു. പ്രിയപ്പെട്ടവരുമൊത്ത് ഭക്ഷണം കഴിക്കുമ്പോള്‍ 59 ശതമാനം ആളുകളും ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നു. എന്നാല്‍, നിലവില്‍ എല്ലാവരുമൊത്ത് ഭക്ഷണത്തിനുള്ള സമയം ക്രമീകരിക്കുക എന്നത് തികച്ചും പ്രയാസകരമാണ്. തനിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ സമയത്തിന്‍റെ പകുതി മാത്രമെ വിനിയോഗിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് ആളുകള്‍ പറയുന്നു.
ഭക്ഷണസമയത്ത് ആളുകളെ ഒരുമിച്ചുകൂട്ടുന്നത് അത്ര എളുപ്പമല്ല. ആരോഗ്യപരമായ മറ്റ് ശീലങ്ങള്‍ പോലെ ഇതും ചെറിയ രീതിയില്‍ ആരംഭിക്കുവാന്‍ മൈക്കോസ് നിര്‍ദേശിക്കുന്നു. ഓരോ ആഴ്‌ചയിലും ഒരുമിച്ചുള്ള ഭക്ഷണത്തിനായി കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ഒരുമിച്ച് കിട്ടുവാന്‍ പദ്ധതിയിടുക. ഒരുമിച്ച് കൂടുവാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഭക്ഷണത്തിനായി ഒരുമിക്കുവാന്‍ ശ്രമിക്കുക.
അമേരിക്കയിലെ 65 ശതമാനം ആളുകളില്‍ ഉത്‌കണ്‌ഠയും 27 ശതമാനം ആളുകള്‍ക്ക് സമ്മര്‍ദവും അനുഭവപ്പെടുന്നുണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ സംഘടിപ്പിച്ച സര്‍വെയില്‍ നിന്നും വ്യക്തമാണ്. ഇടവേളകളിലെ അധികസമയവും സഹപ്രവര്‍ത്തകരുമായി ഭക്ഷണം പങ്കുവയ്‌ക്കുന്നത് സമ്മര്‍ദം കുറയ്‌ക്കാന്‍ സഹായകമാകുമെന്ന് അമേരിക്കയിലെ 69 ശതമാനം ജീവനക്കാരും പറയുന്നു.