ETV Bharat / sukhibhava

സ്‌തനാര്‍ബുദം ഭേദമാക്കാന്‍ സാധിക്കും; അറിയാം രോഗലക്ഷണങ്ങളും ചികിത്സാരീതിയും

എല്ലാ വര്‍ഷവും ഒക്‌ടോബറില്‍ സ്‌തനാര്‍ബുദ ബോധവത്‌കരണ മാസമായി ആചരിക്കപ്പെടുമ്പോള്‍ ലോകം മുഴുവനുമുള്ള ആളുകള്‍ക്ക് ഇത്തരം രോഗലക്ഷണങ്ങളെയും, ചികിത്സാരീതിയെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക എന്നതാണ് ഇത് വഴി ലക്ഷ്യമിടുന്നത്

author img

By

Published : Oct 3, 2022, 10:29 AM IST

breast cancer  breast cancer is curable  symptoms and treatment  symptoms and treatment of breast cancer  breast cancer awareness month  pinktober  American Cancer Society  latest medical news  latest news today  indian cancer society  latest health news  സ്‌തനാര്‍ബുദം ഭേതമാക്കാന്‍ സാധിക്കും  സ്‌തനാര്‍ബുദം  രോഗലക്ഷണങ്ങളും ചികിത്സ രീതിയും  സ്‌തനാര്‍ബുദ ബോധവത്‌കരണ മാസമായി  ഇന്ത്യൻ ക്യാൻസർ സൊസൈറ്റി  വേൾഡ് ഹെൽത്ത് സൊസൈറ്റി  ഏറ്റവും പുതിയ ആരോഗ്യ വാര്‍ത്ത  അര്‍ബുദം  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സ്‌തനാര്‍ബുദം ഭേദമാക്കാന്‍ സാധിക്കും; അറിയാം രോഗലക്ഷണങ്ങളും ചികിത്സാരീതിയും

ഹൈദരാബാദ്: ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള സ്‌ത്രീകളില്‍ കാണപ്പെടുന്ന സാധാരണ ഗതിയിലുള്ള രോഗമാണ് സ്‌തനാര്‍ബുദം. ഇത് വളരെ ഗുരുതരമാണെങ്കിലും രോഗത്തെ ഭേദമാക്കാന്‍ സാധിക്കും. ആരംഭഘട്ടത്തില്‍ തന്നെ രോഗം നിര്‍ണയിച്ചാല്‍ ചികിത്സയും ലഭ്യമാണ്.

എല്ലാ വര്‍ഷവും ഒക്‌ടോബറില്‍ ദേശീയ സ്‌തനാര്‍ബുദ ബോധവത്‌കരണ മാസമായി ആചരിക്കപ്പെടുന്നു. ലോകം മുഴുവനുമുള്ള ആളുകള്‍ക്ക് ഇത്തരം രോഗലക്ഷണങ്ങളെയും, ചികിത്സാരീതിയെയും കുറിച്ച് ബോധവത്‌കരണം നല്‍കുക എന്നതാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ഇന്നത്തെ കാലത്ത് വൈദ്യശാസ്‌ത്രം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, കാൻസർ എന്ന ഭയം ഭൂരിഭാഗം ആളുകളിലും കാണാന്‍ സാധിക്കും.

ശരീരത്തിന്‍റെ ഏത് കോണിലും അര്‍ബുദം രൂപപ്പെടാം. എന്നാല്‍ പലതരത്തിലുള്ള അര്‍ബുദങ്ങളെ അപേക്ഷിച്ച് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്‌തനാര്‍ബുദമാണ്. കൃത്യസമയത്ത് രോഗം കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ തെറാപ്പിയിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും അസുഖം ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍ കൃത്യസമയത്ത് ചികിത്സ നടത്തിയില്ലെങ്കില്‍ രോഗി മരണപ്പെടുവാനുള്ള സാധ്യത ഏറെയാണ്.

ഏറ്റവും കൂടുതല്‍ സ്‌തനാര്‍ബുദം കാണപ്പെടുത്തത് ഇന്ത്യയിലുള്ള സ്‌ത്രീകളില്‍: ദേശീയ സ്‌തനാർബുദ ബോധവത്‌കരണ മാസം പിങ്ക്‌ടോബർ എന്ന പേരിലും ആഘോഷിക്കപ്പെടുന്നു. 1985ൽ അമേരിക്കൻ കാൻസർ സൊസൈറ്റിയും ആസ്ട്രസെനെക്കയും ചേർന്നാണ് ഈ പരിപാടി ആദ്യമായി ആരംഭിച്ചത്. കണക്കുകൾ പ്രകാരം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകമെമ്പാടുമുള്ള സ്‌ത്രീകളിൽ പ്രത്യേകിച്ച് ഇന്ത്യയിലുള്ള സ്‌ത്രീകളില്‍ സ്‌തനാര്‍ബുദം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യൻ കാൻസർ സൊസൈറ്റിയുടെ കണക്കനുസരിച്ച്, 28 സ്‌ത്രീകളിൽ ഒരാൾക്ക് സ്‌തനാർബുദം വരാനുള്ള സാധ്യതയുണ്ട്. അതേസമയം, വേൾഡ് ഹെൽത്ത് സൊസൈറ്റിയുടെ കണക്കനുസരിച്ച്, 2018ൽ റിപ്പോര്‍ട്ട് ചെയ്‌ത ഏകദേശം 1,62,468 കേസുകളില്‍ 87,090 സ്‌ത്രീകൾ രോഗം മൂലം മരണപ്പെട്ടു.

അതിനാല്‍, ഇപ്പോഴും രോഗലക്ഷണങ്ങളെ കുറിച്ചും ചികിത്സാരീതിയെ കുറിച്ചും ആളുകള്‍ ബോധവാന്‍മാരല്ല എന്നതാണ് സാരം. സ്‌തനത്തിലെ കോശങ്ങളുടെ അമിതവും അസാധാരമവുമായ വളര്‍ച്ചയും ട്യൂമറുകളുടെ രൂപത്തിലുള്ള അവയുടെ വികസനവുമാണ് രോഗത്തിന് കാരണമാകുന്നത്. രോഗം ബാധിച്ച കോശങ്ങൾ പിന്നീട് മുഴയായി കാണപ്പെടുന്നു.

ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകില്ല: സ്‌തനത്തിലെ എല്ലാ മുഴകളും കാൻസറല്ല. സ്‌തനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മുഴകൾ ശ്രദ്ധയിൽപെട്ടാൽ, അത് എന്താണെന്ന് കണ്ടെത്തേണ്ടത് വളരെയധികം ആവശ്യമാണെന്ന് ഡോക്‌ടർമാർ പറയുന്നു. കാരണം, ഈ രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ ഭേദമാക്കാനാകും.

രോഗത്തിന്‍റെ ആരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകില്ല. എന്നാല്‍, മുഴയോ മറ്റേതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മാമോഗ്രഫി പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കുന്നു. എല്ലാ സ്‌ത്രീകളിലും ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങളല്ല പ്രകടമാകുന്നതെന്ന് ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നു. അവയില്‍ ചിലത് ഇവയാണ്,

  • സ്‌തനത്തിലോ കക്ഷങ്ങള്‍ക്ക് കീഴിലോ മുഴ രൂപപ്പെടുക
  • സ്‌തനത്തില്‍ വേദനയോ വീക്കമോ അനുഭവപ്പെടുക
  • മുലക്കണ്ണുകളിലോ ചര്‍മ്മത്തിലോ രൂപമാറ്റം വരുക
  • സ്‌തനം കട്ടിയാകുക
  • മുലക്കണ്ണുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക
  • മുലക്കണ്ണുകളിലൂടെ ചോരയോ ദ്രാവകമോ പുറത്തുവരിക

ശാരീരികമായ അസ്വസ്‌തത, ക്രമരഹിതമായ ജീവിതശൈലി എന്നിവയ്‌ക്ക് പുറമേ ജനിതകമായ ചില കാരണങ്ങളും സ്‌തനാര്‍ബുദത്തിന് കാരണമാകും. 5മുതല്‍ 10 വരെയുള്ള കേസുകള്‍ മാത്രമെ ജനിതകമായി രൂപം പ്രാപിക്കുകയുള്ളു. എന്നാല്‍ സ്‌തനാര്‍ബുദമുണ്ടാകുവാനുള്ള മറ്റ് ചില കാരണങ്ങള്‍ ഇവയാണ്,

  • സ്‌തനത്തിലെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ച
  • ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ
  • മുലപ്പാല്‍ നല്‍കാതിരിക്കുകയോ, നല്‍കുന്നത് കുറയ്‌ക്കുകയോ ചെയ്യുന്നത്
  • ക്രമമല്ലാത്ത ജീവിതശൈലി
  • അമിതവണ്ണം
  • അസന്തുലിതമായ ഭക്ഷണക്രമം
  • ഗർഭനിരോധന മരുന്നുകളുടെ അമിതമായ ഉപയോഗം
  • അമിതമായ മദ്യപാനവും പുകവലിയും
  • വ്യായാമ കുറവ്
  • പ്രായമാകുമ്പോള്‍ കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നത്

ഈ രോഗം പല തരത്തില്‍ കാണപ്പെടുന്നുണ്ടെങ്കിലും സ്‌തനാർബുദത്തിന്‍റെ മിക്ക കേസുകളും രോഗനിർണ്ണയം ചെയ്യപ്പെടുന്നത് ഡക്റ്റൽ കാർസിനോമ ഇൻ സിറ്റു, ഇൻവേസീവ് ഡക്റ്റൽ കാർസിനോമ, ഇൻവേസീവ് ലോബുലാർ കാർസിനോമ എന്നിങ്ങനെ പലതരത്തിലാണ്. ഇവ കൂടാതെ, ഇൻഫ്ലമേറ്ററി ബ്രെസ്റ്റ് കാൻസർ, ട്രിപ്പിൾ-നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ, പേജറ്റ്സ് ഡിസീസ് ഓഫ് ദി നിപ്പിൾ എന്നിവയും സ്‌തനാർബുദത്തിന്‍റെ വിഭാഗത്തിൽപെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.