വയനാട്: വയനാട്ടിലെ മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മേപ്പാടി കുന്നംപറ്റ സിദ്ദിഖിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാടിനോട് ചേർന്ന് പശുവിനെ തീറ്റുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
സിദ്ദിഖിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരിയിൽ എസ്റ്റേറ്റ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന കുന്നംപറ്റ സ്വദേശിനിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് ആറുമാസം മുൻപും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
കുന്നംപറ്റ സ്വദേശിനിയുടെ മരണത്തെ തുടർന്ന് പ്രശ്നപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ ഊട്ടി- കോഴിക്കോട് പാത ഉപരോധിച്ചിരുന്നു. എന്നാൽ വീണ്ടും കാട്ടാനയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Also Read: നായ്ക്കളെ അഴിച്ചുവിട്ട് യുവതിയെ കടിപ്പിച്ചുവെന്ന് ആരോപണം; നായയുടെ ഉടമ അറസ്റ്റില്‍