വയനാട്ടിൽ സ്വകാര്യ റിസോർട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം - maoist attack in wayanad
റിസോർട്ട് മാഫിയക്കുള്ള താക്കീതായി മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിൽ പോസ്റ്ററും പതിച്ചു.

വയനാട്: മേപ്പാടിയിൽ സ്വകാര്യ റിസോർട്ടിനു നേരെ മാവോയിസ്റ്റ് ആക്രമണം. മേപ്പാടി അട്ടമല ആനകുഞ്ചിമൂലയിലാണ് ആക്രമണം ഉണ്ടായത്. അടഞ്ഞുകിടക്കുന്ന റിസോർട്ടിന്‍റെ ചില്ലുകൾ എറിഞ്ഞ് തകർത്തു. ബംഗളുരു സ്വദേശിയുടേതാണ് റിസോർട്ട്. കെട്ടിടത്തിൽ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിൽ പോസ്റ്റർ പതിച്ചിട്ടുണ്ട്.
ആദിവാസി സ്‌ത്രീകളോട് മോശമായി പെരുമാറിയതിനുള്ള താക്കീതെന്നാണ് പോസ്റ്ററിൽ ഉള്ളത്. കഴിഞ്ഞ സീസണിൽ ഇവിടെയെത്തിയ വിനോദസഞ്ചാരികൾ ആദിവാസി സ്‌ത്രീകളോട് മോശമായി പെരുമാറിയെന്നും റിസോർട്ട് ഉടമകൾ ഇതിന് ഒത്താശ ചെയ്‌തുവെന്നുമാണ് പോസ്റ്ററിൽ ഉള്ളത്. ആദിവാസി കോളനികൾക്ക് സമീപമുള്ള എല്ലാ റിസോർട്ടുകളും പൂട്ടണമെന്ന് പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. ഈ പ്രദേശത്ത് നേരെത്തെയും മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ട്.
വയനാട് മേപ്പാടിയിൽ സ്വകാര്യ റിസോർട്ടിനു നേരെ മാവോയിസ്റ്റ് ആക്രമണം
റിസോർട്ടിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു
മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മറ്റിയുടെ പേരിൽ പോസ്റ്റർ പതിച്ചു,
ആദിവാസി സ്ത്രീകളുടെ നേർക്കുള്ള റിസോർട്ട് ഉടമകളുടെ മോശം പെരുമാറ്റത്തിനുള്ള താക്കീതെന്ന് പോസ്റ്ററിൽ
മേപ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി
Conclusion: