ETV Bharat / state

ആദിവാസി വിഭാഗത്തിന് അഭിമാനമായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. ബിന്ദു

author img

By

Published : Jan 12, 2021, 10:04 PM IST

സി.പി.ഐ സ്ഥാനാർഥിയായിരുന്ന ബിന്ദു മേപ്പാടി ഡിവിഷനിൽ നിന്നാണ് ജില്ലാ പഞ്ചായത്തിൽ എത്തിയത്. ചരിത്രത്തിലാദ്യമായാണ് പണിയ വിഭാഗത്തിൽപ്പെട്ടയാൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആകുന്നത്.

District Panchayat Vice President S Bindu story  Tribal community  ആദിവാസി വിഭാഗത്തിന് അഭിമാനം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. ബിന്ദു  സി.പി.ഐ സ്ഥാനാർഥി മേപ്പാടി ഡിവിഷൻ
ആദിവാസി വിഭാഗത്തിന് അഭിമാനമായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. ബിന്ദു

വയനാട്: വയനാട്ടിലെ പണിയ ആദിവാസി വിഭാഗത്തിന് അഭിമാനം ആയിരിക്കുകയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പദവിയിലെത്തിയ എസ്. ബിന്ദു. ചരിത്രത്തിലാദ്യമായാണ് പണിയ വിഭാഗത്തിൽപ്പെട്ടയാൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആകുന്നത്.

സി.പി.ഐ സ്ഥാനാർഥിയായിരുന്ന ബിന്ദു മേപ്പാടി ഡിവിഷനിൽ നിന്നാണ് ജില്ലാ പഞ്ചായത്തിൽ എത്തിയത്. നറുക്കെടുപ്പിലൂടെയാണ് ബിന്ദു വൈസ് പ്രസിഡൻ്റ് ആയത്. പുത്തുമല അങ്കണവാടിയിൽ കുറച്ചുകാലം അധ്യാപികയായിരുന്നു ബിന്ദു.

മേപ്പാടി ഏലവയൽ സ്വദേശിനിയായ ബിന്ദുവിന് സ്വന്തമായി വീടില്ല. ഭർത്താവിനും മക്കൾക്കുമൊപ്പം ഏലവയലിൽ സഹോദരിയുടെ വീട്ടിലാണ് ബിന്ദു കഴിയുന്നത്. രാഷ്‌ട്രീയത്തിനപ്പുറം നാടിൻ്റെ വികസനമാണ് ആഗ്രഹിക്കുന്നതെന്ന് ബിന്ദു പറയുന്നു.

ആർക്കും ഭൂരിപക്ഷമില്ലാത്ത ജില്ലാപഞ്ചായത്തിൽ കോൺഗ്രസിൽ നിന്നുള്ള ഷംസാദ് മരയ്ക്കാർ ആണ് നറുക്കെടുപ്പിലൂടെ പ്രസിഡൻ്റ് ആയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.