ETV Bharat / state

'വിശ്വരൂപ'മണിഞ്ഞ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ ഗുരുപവനപുരിയിൽ - vishwaroopam offering by the income tax department official in guruvayoor

കൊവിഡിനെത്തുടര്‍ന്ന് രണ്ടുവർഷമായി നിർത്തിവച്ച വഴിപാട് പുനരാരംഭിക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനിക്കുകയായിരുന്നു

Guruvayoor story  offering by the income tax department official in guruvayoor  income tax department official in guruvayoor income tax department official guruvayoor  offering by the income tax department official  വിശ്വരൂപമണിഞ്ഞ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ ഗുരുപവനപുരിയിൽ  ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ  ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ വഴിപാട്  വഴിപാട്  തൃശൂർ  തൃശൂർ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ  ഗുരുവായൂർ  ഗുരുവായൂ  ഗുരുവായൂർ ക്ഷേത്രം  ഗുരുവായൂർ ക്ഷേത്രം വഴിപാട്  മഹാവിഷ്‌ണുവിന്‍റെ വിശ്വരൂപവേഷത്തില്‍ ഗുരുവായൂരിൽ ക്ഷേത്രദര്‍ശനം  മഹാവിഷ്‌ണുവിന്‍റെ വേഷത്തില്‍ ഗുരുവായൂരിൽ ക്ഷേത്രദര്‍ശനം  ക്ഷേത്രദര്‍ശനം  വിശ്വരൂപം വഴിപാട്  vishwaroopam offering by the income tax department official in guruvayoor  vishwaroopam offering
വിശ്വരൂപമണിഞ്ഞ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ ഗുരുപവനപുരിയിൽ
author img

By

Published : Oct 17, 2021, 6:11 PM IST

തൃശൂർ : കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങുമ്പോൾ ഗുരുപവനപുരിയിൽ വിശ്വരൂപമണിഞ്ഞ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനുമെത്തി. ചതുര്‍ബാഹുവായ മഹാവിഷ്‌ണുവിന്‍റെ വിശ്വരൂപവേഷത്തില്‍ ഗുരുവായൂരിൽ ക്ഷേത്രദര്‍ശനം നടത്തുന്നത് അതിവിശേഷമാണ്.

കൊവിഡിനെത്തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടുവർഷമായി നിർത്തിവച്ച വഴിപാട് പുനരാരംഭിക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചതോടെയാണ് മുളങ്കുന്നത്ത് കാവ് സ്വദേശിയും തൃശൂർ ആദായനികുതി വകുപ്പ് അക്കൗണ്ട്സ് വിഭാഗം ഉദ്യോഗസ്ഥനുമായ കൊടുവേലി വീട്ടിൽ വിജയകുമാർ മേനോൻ (45) വിശേഷവഴിപാടിനെത്തിയത്.

വിശ്വരൂപമണിഞ്ഞ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ ഗുരുപവനപുരിയിൽ

also read:'അയ്യപ്പന്‍റെ അനുഗ്രഹം': നീലമന പരമേശ്വരൻ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി

മുഖത്ത് പച്ചതേച്ച്, അരിമാവുചുട്ടിയണിഞ്ഞ്, ഉടുത്തുകെട്ടി, ആടയാഭരണങ്ങളണിഞ്ഞ്, തലയില്‍ കിരീടം ചൂടി കൃഷ്‌ണനാട്ടത്തിലെ
ശംഖു- ചക്ര- ഗദാ പത്മധാരിയായ മഹാവിഷ്‌ണുവിന്‍റെ വേഷത്തില്‍ ക്ഷേത്രപ്രദക്ഷിണത്തിനായി എത്തുന്ന ഭക്തന്‍ സന്ധ്യക്ക് ദീപാരാധന സമയത്ത് കൊടിമരത്തിന് സമീപം നിന്ന് ഉണ്ണിക്കണ്ണനെ തനിയെ തൊഴുന്നതാണ് വഴിപാട് രീതി.

കുടുംബത്തിൻ്റെ സര്‍വാഭീഷ്‌ടസിദ്ധിക്കും മക്കളുടെ ആരോഗ്യത്തിനും ശ്രേയസിനുമായി മാതാപിതാക്കളും നേരുന്ന വഴിപാടാണ് മക്കളെ വിശ്വരൂപം കെട്ടിക്കാമെന്നത്. മുരളീധരൻ ആശാനാണ് കൃഷ്‌ണനാട്ട വേഷമിടാൻ നേതൃത്വം നല്‍കിയത്. ഏറെ നാളത്തെ കാത്തിരിപ്പ് സഫലമായതിൻ്റെ ആഹ്ളാദത്തിലാണ് വിജയകുമാർ മേനോൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.