ETV Bharat / state

വിഷു ദർശനത്തിനായി ഗുരുവായൂരിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ; വഴിപാട് ഇനത്തിൽ ലഭിച്ചത് 42 ലക്ഷം - തൃശൂര്‍ ഇന്നത്തെ വാര്‍ത്ത

കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ ശേഷമുള്ള ആദ്യ വിഷുവായതിനാലാണ് ഗുരുവായൂരില്‍ വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടത്

Vishu Celebration Guruvayur temple  വിഷു ദർശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷു വഴിപാട് ഇനത്തിൽ ലഭിച്ചത് 42 ലക്ഷം  42 lakh received as Vishu offering at guruvayur temple
വിഷു ദർശനത്തിനായി ഗുരുവായൂരിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ ; വഴിപാട് ഇനത്തിൽ ലഭിച്ചത് 42 ലക്ഷം
author img

By

Published : Apr 17, 2022, 1:50 PM IST

തൃശൂര്‍: വിഷുപുലരിയില്‍ ഗുരുവായൂര്‍ ഉണ്ണിക്കണ്ണനെ കണികാണാന്‍ എത്തിയത് പതിനായിരങ്ങൾ. രണ്ട് വർഷം നീണ്ട കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തിലെ ആദ്യ വിഷുവായതിനാലാണ് ഭക്തര്‍ ഇവിടേക്ക് ഒഴുകിയെത്തിയത്. വിഷു ദിനത്തില്‍ കണ്ണനെ കണികണ്ടാല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം നിലനില്‍ക്കുമെന്നാണ് വിശ്വാസം.

വിഷുപുലരിയില്‍ വിഷുപുലരിയില്‍

മണിക്കൂറുകളുടെ കാത്തിരിപ്പ്, ഒടുവില്‍ ദര്‍ശനം: പുലര്‍ച്ചെ രണ്ടര മുതല്‍ മൂന്നരവരെയായിരുന്നു കണി ദര്‍ശനം. ക്ഷേത്രനാഴിക മണി രണ്ടടിച്ചതോടെ മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്‌ണചന്ദ്രന്‍ നമ്പൂതിരി കുളിച്ച് ഈറനണിഞ്ഞ് സ്വന്തം മുറിയിലെത്തി ഗുരുവായൂരപ്പനെ കണികണ്ടു. പിന്നീട്, മുഖമണ്ഡപത്തില്‍ ഒരുക്കിവച്ചിരുന്ന കണിക്കോപ്പുകളിലെ മുറിതേങ്ങയില്‍ നെയ്യ് ഒഴിച്ച് ദീപം തെളിയിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു.

ഗുരുവായൂരപ്പന്‍റെ തങ്കതിടമ്പ് ആലവട്ടവും വെഞ്ചാമരവും കൊണ്ടലങ്കരിച്ച് സ്വര്‍ണ സിംഹാസനത്തില്‍ വച്ചിരുന്നു. ഇതിന് താഴെയായി കീഴ്‌ശാന്തിമാര്‍ ഓട്ടുരുളിയില്‍ കണിക്കോപ്പുകളും ഒരുക്കിയിരുന്നു. രണ്ടരക്ക് കിഴക്കേ ഗോപുരവാതില്‍ തുറന്നതോടെ നാരായണനാമജപവുമായി മണിക്കൂറുകളായി കാത്ത് നിന്നിരുന്ന ഭക്തസഹസ്രങ്ങള്‍ തിക്ക തിരക്കി കണ്ണനുമുന്നിലെത്തി.

പീതാംബരപട്ടണിഞ്ഞ് ഓടക്കുഴലുമായി പുഞ്ചിരി തൂകി നില്‍ക്കുന്ന കണ്ണനേയും സ്വര്‍ണസിംഹാസനത്തിലെ ഗുരുവായൂരപ്പന്‍റെ തങ്കതിടമ്പും ഓട്ടുരിളിയിലെ കണിക്കോപ്പുകളും കണ്ട് ഭക്തര്‍ മനം നിറയെ തൊഴുതു. യാതൊരുവിധ പരാതികൾക്കും ഇടകൊടുക്കാത്ത രീതിയിലായിരുന്നു ഇത്തവണ വിഷുക്കണി ദർശനം ക്രമീകരിച്ചിരുന്നത്. ഇതിന് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്‍റെ നല്ല പിന്തുണയും ലഭിച്ചു.

തുലാഭാര വഴിപാടായി 11 ലക്ഷം: മൂന്നരക്ക് കണിദര്‍ശനം അവസാനിച്ചതോടെ വാകച്ചാര്‍ത്തും അഭിഷേകവുമടക്കമുള്ള പതിവ് പൂജകള്‍ ആരംഭിച്ചു. കണി ദര്‍ശനത്തിന് ശേഷവും ഗുരുവായൂരപ്പനെ ഒരു നോക്ക് കണ്ട് തൊഴാന്‍ ആയിരങ്ങളെത്തിക്കൊണ്ടിരുന്നു. ഭക്തജനതിരക്ക് നിയന്ത്രിക്കാന്‍ പൊലീസും ദേവസ്വം ജീവനക്കാരും പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നു. വഴിപാട് ഇനത്തിൽ 42,54,178 രൂപയാണ് ലഭിച്ചത്.

2457 പേരാണ് നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് ഇത് വഴി 19,95,300 രൂപ ദേവസ്വത്തിന് ലഭിച്ചു. തുലാഭാരം വഴിപാട് ആയി 11,05,930 രൂപാണ് ലഭിച്ചത്. പാൽപായസം 5,50,278, നെയ്‌പായസം 2,01,870, കളഭം 2,06,100, 174 കുരുന്നുകൾക്ക് ചോറൂൺ വഴിപാട് ആയി 17,400 രൂപയും ലഭിച്ചു. വിഷു ദിനത്തിൽ എട്ടുപേരാണ് ക്ഷേത്ര സന്നിധിയിൽ വിവാഹിതരായത്. ആ വകയിൽ 7000 രൂപയും ലഭിച്ചു.

ലോഡ്‌ജുകളും ഹോട്ടലുകളും നിറഞ്ഞുകവിഞ്ഞു: വിഷു സദ്യ ഉണ്ണാൻ വലിയ തിരക്കാണ് ഉണ്ടായത്. വൈകീട്ട് 4.30 ആണ് സദ്യ അവസാനിച്ചത് ക്ഷേത്രത്തില്‍ സമ്പൂര്‍ണ നെയ്‌വിളക്കോടെ വിഷു വിളക്ക് ആഘോഷിച്ചു. തെക്കുംമുറി ഹരിദാസിന്‍റെ വക വഴിപാടായാണ് എല്ലാ വര്‍ഷവും വിഷു ദിവസം ക്ഷേത്രത്തില്‍ നെയ്‌വിളക്ക് തെളിയിക്കുന്നത്.

മൂന്ന് നേരം കാഴ്‌ചശീവേലി വിഷുവിളക്കിന്‍റെ പ്രത്യേകതയാണ്. വ്യാഴാഴ്ച സന്ധ്യയാകുമ്പോഴേക്കും ക്ഷേത്ര പരിസരം കണികാണാനെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. നാല് നടകളിലെ നടപ്പുരകളിലും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലുമായാണ് ഭക്തര്‍ രാത്രി കഴിച്ച് കൂട്ടിയിരുന്നത്. ദൂരെ ദിക്കുകളില്‍ നിന്നെത്തിയവരെകൊണ്ട് ലോഡ്‌ജുകളും ഹോട്ടലുകളും നിറഞ്ഞുകവിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.