തൃശൂർ: ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിന് സമീപം പാടത്ത് പണിയെടുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷേക്കേറ്റ് രണ്ട് സ്ത്രീകൾ മരിച്ചു. പാലക്കാട് സ്വദേശികളായ കുഞ്ച, ദേവു എന്നിവരാണ് മരിച്ചത്.
പാടത്ത് പുല്ലരിയുന്നതിനിടയിലാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. മൂർക്കനാട് താമരപ്പാടത്ത് അഡ്വ. പ്രമോദിന്‍റെ നിലത്ത് കള പറിക്കുകയായിരുന്നു ഇരുവരും. സമീപത്തെ പറമ്പിലേക്കുള്ള വൈദ്യുതി ലൈനാണ് പൊട്ടിവീണത്. ഇവർ ഭക്ഷണം കഴിക്കാൻ വരാതിരുന്നതിനെ തുടർന്ന് ഉച്ചയോടെ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. വൈദ്യുതി കമ്പികൾ കാലപഴക്കം വന്നതാണെന്ന് നാട്ടുക്കാർ ആരോപിച്ചു. മൃതദേഹങ്ങൾ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.