തൃശൂർ: മതിലകം കൂളിമൂട്ടത്ത് വാഷും വാറ്റുപകരണങ്ങളുമായി രണ്ട് പേർ അറസ്റ്റില്‍. കൂളിമുട്ടം സ്വദേശികളായ സജികുമാർ, കണ്ണൻ എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. മതിലകം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് കൂളിമുട്ടത്ത് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
സജികുമാർ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അര ലിറ്റർ ചാരായവും 30 ലിറ്റർ വാഷും, ഗ്യാസ് അടുപ്പും സിലിണ്ടറും, പ്രഷർ കുക്കറും പൊലീസ് പിടിച്ചെടുത്തു. ഒരു ലിറ്റർ ചാരായം 700 രൂപയ്ക്കാണ് ആവശ്യക്കാർക്ക് എത്തിച്ച് നല്‍കിയിരുന്നത്. വാറ്റ് നടത്തുന്നത് അറിഞ്ഞ നാട്ടുകാർ പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ അത് അവഗണിക്കുകയായിരുന്നു.