ETV Bharat / state

കാവിയില്‍ കോണ്‍ഗ്രസ് ഓഫിസ്, വിവാദമായതോടെ പച്ച; തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധമെന്ന് നേതാക്കള്‍ - തൃശൂര്‍ ഡിസിസി ഓഫിസ് പച്ച പെയിന്‍റ്

തൃശൂര്‍ ഡിസിസി ഓഫിസ് കെട്ടിടത്തിലാണ് കാവി നിറത്തില്‍ പെയിന്‍റടിച്ചത്. പ്രവര്‍ത്തകരടക്കം വിമര്‍ശനം ഉന്നയിച്ചതോടെയാണ് ബുധനാഴ്‌ച രാവിലെ പെയിന്‍റ് പച്ചയാക്കി മാറ്റിയത്.

Thrissur dcc office painted saffron  കാവിയില്‍ കോണ്‍ഗ്രസ് ഓഫിസ്  തൃശൂര്‍ ഡിസിസി  ഡിസിസി ഓഫിസിന് കാവി പെയിന്‍റ്  Saffron paint DCC office  തൃശൂര്‍  തൃശൂര്‍ ഇന്നത്തെ വാര്‍ത്ത  Thrissur todays news
കാവിയില്‍ കോണ്‍ഗ്രസ് ഓഫിസ്, വിവാദമായതോടെ പച്ച; തൊഴിലാളികള്‍ക്ക് പറ്റിയ അബന്ധമെന്ന് നേതാക്കള്‍
author img

By

Published : Sep 14, 2022, 5:16 PM IST

തൃശൂര്‍: ഡിസിസി ഓഫിസിന് കാവി പെയിന്‍റ് അടിച്ചതോടെ വെട്ടിലായി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. പ്രവര്‍ത്തകരടക്കം പ്രതിഷേധമറിയിച്ചതോടെ പുതുതായി പച്ച പെയിന്‍റ് അടിച്ചാണ് നേതൃത്വം തടിതപ്പിയത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് ഓഫിസുകൾ സൗന്ദര്യവത്‌കരിക്കുന്നതിന്‍റെ ഭാഗമായാണ് കാവി നിറം പൂശിയത്.

തൃശൂര്‍ ഡിസിസി ഓഫിസിന് കാവി നിറം, വിവാദമായതോടെ പെയിന്‍റ് പച്ചയാക്കി

സംഭവം വിവാദമായതോടെ ഇന്ന് (14.09.22) രാവിലെ തന്നെ തൊഴിലാളികളെ എത്തിച്ച് കാവി നിറം മാറ്റി പെയിന്‍റ് ചെയ്യിക്കുകയായിരുന്നു. സെപ്‌റ്റംബര്‍ 13 നാണ് ഓഫിസിന് കാവി പെയിന്‍റ് അടിച്ചത്. ഇതേസമയം നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.

എന്നാൽ, രാത്രിയിൽ തന്നെ പുതിയ നിറം വിവാദമായി. വിഷയം കോൺഗ്രസിന്‍റെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലടക്കം വന്‍ തോതില്‍ ചർച്ചയായിരുന്നു. തൊഴിലാളികൾക്ക് അബദ്ധം പറ്റിയതാണെന്നാണ് നേതാക്കളുടെ ന്യായീകരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.