ETV Bharat / state

വിനോദസഞ്ചാര കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം മുന്നിൽ: പ്രഹ്ളാദ് സിങ് പട്ടേൽ

വൈകാതെ തന്നെ പ്രസാദ് പദ്ധതിയുടെ ഭാഗമായി ഗുരുവായൂരിൽ അമിനിറ്റി സെന്‍ററും മൾട്ടിലെവൽ കാർ പാർക്കിങ് സൗകര്യവും നാട്ടുകാർക്ക് ലഭ്യമാക്കുമെന്ന് മന്ത്രി.

prehlad sing patel  kerala protecting tourist places  prehlad sing patel latest news  വിനോദസഞ്ചാര കേന്ദ്രങ്ങൾ  പ്രഹ്ലാദ് സിങ് പട്ടേൽ  കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി  ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്‍റർ
പ്രഹ്ലാദ് സിങ് പട്ടേൽ
author img

By

Published : Nov 4, 2020, 5:30 PM IST

Updated : Nov 4, 2020, 6:00 PM IST

തൃശൂർ: വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം മുൻപിലെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി പ്രഹ്ളാദ് സിങ് പട്ടേൽ. സംസ്ഥാനത്തെ ടൂറിസം സ്‌പോട്ടുകൾ കണ്ടെത്തി പരിപാലിക്കുന്നതിൽ അതത് സംസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. തീർഥാടകർക്കായി പ്രസാദ് പദ്ധതി വഴി ഗുരുവായൂർ നഗരസഭ നിർമിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്‍റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈകാതെ തന്നെ പ്രസാദ് പദ്ധതിയുടെ ഭാഗമായി ഗുരുവായൂരിൽ അമിനിറ്റി സെന്‍ററും മൾട്ടിലെവൽ കാർ പാർക്കിങ് സൗകര്യവും നാട്ടുകാർക്ക് ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്‍റെ പ്രസാദ് പദ്ധതിയിൽ തൃശൂർ ജില്ലയിൽ ആദ്യം പണി പൂർത്തിയാക്കിയത് ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്‍ററാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം മുന്നിൽ

ചടങ്ങിൽ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിശിഷ്‌ടാതിഥിയായി. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ വലിയ പദ്ധതി എത്രയും വേഗം നടപ്പിലാക്കിയത് പ്രശംസാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ശീതീകരിച്ച ഡോർമെറ്ററി, ഭക്ഷണശാലകൾ, വിശ്രമ മുറികൾ, എടിഎം കൗണ്ടറുകൾ, ഇന്‍റർനെറ്റ് കഫേ, വായനശാല, കലാ പ്രദർശനത്തിനുള്ള ഹാളുകൾ, പ്രാഥമിക സൗകര്യത്തിനുള്ള സംവിധാനങ്ങൾ, സ്ത്രീകൾക്കുള്ള താമസ സൗകര്യം എന്നീ ആധുനിക സംവിധാനങ്ങളോടെയാണ് ഫെസിലിറ്റേഷൻ സെന്‍റർ നിർമിച്ചിരിക്കുന്നത്. ഗുരുവായൂർ കിഴക്കേനടയിൽ 8.94 കോടി ചെലവിട്ടാണ് ഫെസിലിറ്റേഷൻ സെന്‍റർ നിർമിച്ചത്. ടി.എൻ പ്രതാപൻ എംപി, കെ.വി അബ്ദുൽ ഖാദർ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ എം. രതി, വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്‌ടർ ബാലകിരൺ, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Nov 4, 2020, 6:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.