തൃശൂര്‍ : പീച്ചി ആനവാരിയിൽ തോണി മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കാളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു (Dead Bodies of Three youths found boat accident). വാണിയംപാറ കൊള്ളിക്കാട് സ്വദേശികളായ തെക്കേപുത്തന്‍പുരയില്‍ വീട്ടില്‍ അജിത്ത് (21), കൊട്ടിശ്ശേരി കുടിയില്‍ വീട്ടില്‍ വിപിന്‍ (26 ), പ്രധാനി വീട്ടില്‍ നൗഷാദ് (28 ) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. പീച്ചി ഡാമിന്‍റെ വൃഷ്‌ടി പ്രദേശമായ ആനവാരിയില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത് (Boat Capsize In Peechi). വഞ്ചി മറിഞ്ഞ് നാല് യൂവാക്കിളില്‍ മൂന്ന് പേരെ കാണാതാവുകയായിരുന്നു. ഒരാള്‍ നീന്തി രക്ഷപ്പെട്ടു.
കൊള്ളിക്കാട് സ്വദേശി ശിവപ്രസാദാണ് നീന്തി കരയിലെത്തിയത്. ഇയാള്‍ അറിയിച്ചതനുസരിച്ചാണ് മുന്ന് പേരെ കാണാതായ വിവരം പുറം ലോകം അറിയുന്നത്. ഫയര്‍ ഫോഴ്‌സിന്‍റെ നേതൃത്ത്വത്തില്‍ ഇന്നലെ രാത്രി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ ആയിരുന്നില്ല (Peechi Boat Accident Bodies Of Deceased Found).
തുടര്‍ന്ന് ഇന്നലെ (സെപ്‌റ്റംബര്‍ 5) രാവിലെ എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഉച്ചയോടെയാണ് മൂവരൂടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Also read : അപകടം തുടര്‍ക്കഥ ; മുതലപ്പൊഴിയില്‍ നിയന്ത്രണം വിട്ട മത്സ്യബന്ധന വള്ളം തലകീഴായി മറിഞ്ഞു
വള്ളം തലകീഴായി മറിഞ്ഞ് അപകടം: അടുത്തിടെ മുതലപ്പൊഴിയിൽ നാല് മത്സ്യത്തൊഴിലാളികളുമായി പോയ വള്ളം തലകീഴായി മറിഞ്ഞു (Muthalapozhi Boat Accident). മത്സ്യത്തൊഴിലാളികള്‍ കടലിൽ പോയി തിരികെ വരുമ്പോള്‍ ഓഗസ്‌റ്റ് 7 ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന നാലുപേരും നീന്തി രക്ഷപ്പെട്ടിരുന്നു.
സെന്‍റ് പീറ്റേഴ്‌സ് എന്ന വള്ളമാണ് ശക്തമായ തിരയടിയിൽ പെട്ട് മറിഞ്ഞത്. മണികണ്‌ഠൻ, ജോസ്ഫ്രിൻ, ജസ്‌റ്റിൻ, ജോർജ് എന്നിവരാണ് അപകടത്തിൽപ്പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്. മറ്റ് മത്സ്യത്തൊഴിലാളികൾ ചേർന്നാണ് വള്ളം കരയ്ക്ക് എത്തിച്ചത്. കഴിഞ്ഞ മാസം 22, 30, 31 തീയതികളിൽ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്.
Also read:കാണാതായ വിദ്യാർഥികൾ തൂവൽ വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ : അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കാണാതായ വിദ്യാർഥികൾ തൂവൽ വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ : ഇടുക്കിയിലെ നെടുങ്കണ്ടത്തിന് സമീപം തൂവൽ വെള്ളച്ചാട്ടത്തിൽ യുവാവിനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Young Man And Minor Girl Were Found Dead In Thooval Waterfalls). ഓഗസ്‌റ്റ് 5 ഉച്ചയ്‌ക്ക് ശേഷമാണ് ഇരുവരും തൂവൽ വെള്ളച്ചാട്ടം കാണാനായി എത്തിയത്.
നെടുങ്കണ്ടം സ്വദേശിയായ യുവാവും പാമ്പാടുംപാറ സ്വദേശിനിയായ പെൺകുട്ടികയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ എത്താതിരുന്നതിനാൽ ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് വൈകിട്ട് ആറ് മണിയോടുകൂടി തൂവൽ വെള്ളച്ചാട്ടത്തിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിവരം നാട്ടുകാർ പൊലീസിൽ അറിയിച്ചു. പിന്നീട് വെള്ളച്ചാട്ടത്തിന് സമീപം നടത്തിയ പരിശോധനയിൽ വിദ്യാർഥികളുടെ ചെരിപ്പുകൾ കണ്ടെത്തുകയായിരുന്നു.
ചെരിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന സംശയം ബലപ്പെടുത്തി. പിന്നീട് നെടുങ്കണ്ടം ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ രാത്രി 12 മണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.