ETV Bharat / state

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഒളരിക്കര കാളിദാസൻ ചരിഞ്ഞു; നാടിന്‍റെ അന്ത്യാഞ്ജലി

കുന്നംകുളം കടവല്ലൂരില്‍ വച്ച് തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഒളരിക്കര കാളിദാസൻ എന്ന കൊമ്പന്‍റെ അന്ത്യം

elephant died  elephant death  olarikkara kaalidasan  olarikkara kaalidasan elephant  thrissur olikkara devasom  latest news in thrissur  latest news today  ഒളരിക്കര കാളിദാസൻ ചരിഞ്ഞു  ഒളരിക്കര കാളിദാസൻ  കുന്നംകുളം കടവല്ലൂരില്‍  ജൂനിയർ ശിവസുന്ദർ  തൃശൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഒളരിക്കര കാളിദാസൻ ചരിഞ്ഞു
author img

By

Published : Feb 28, 2023, 3:37 PM IST

Updated : Feb 28, 2023, 4:20 PM IST

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഒളരിക്കര കാളിദാസൻ ചരിഞ്ഞു

തൃശൂര്‍: ആനപ്രേമികളെ കണ്ണീരിലാഴ്ത്തി മധ്യകേരളത്തിലെ ഉത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന കൊമ്പൻ, ഒളരിക്കര കാളിദാസൻ ചരിഞ്ഞു. 35 വയസായിരുന്നു. കുന്നംകുളം കടവല്ലൂരില്‍ വച്ച് തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അന്ത്യം.

2004ലായിരുന്നു കാളിദാസനെ മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നിന്ന് തൃശൂര്‍ ഒളരിക്കര ദേവസ്വം സ്വന്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നീരിലായതിനാല്‍ കുന്നംകുളം കടവല്ലൂരിലെ പറമ്പില്‍ കെട്ടിയിരിക്കുകയായിരുന്നു. നീരില്‍ നിന്ന് അഴിച്ചതിന് ശേഷം പൂര്‍ണ ആരോഗ്യവാനായിരുന്നു കാളിദാസന്‍.

എന്നാല്‍, രണ്ട് ദിവസം മുന്‍പ് പെട്ടന്ന് പനിയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന്, ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടുകൂടിയായിരുന്നു അന്ത്യം. കുറുമ്പ് ഏറെയുണ്ടെങ്കിലും കാളിദാസന് ആരാധകര്‍ ഏറെയാണ്. ജൂനിയർ ശിവസുന്ദർ എന്ന വിളിപ്പേരും കാളിദാസനുണ്ട്.

നിലത്തിഴയുന്ന തുമ്പിയും വിരിഞ്ഞ മസ്‌തകവും വിടർന്ന ചെവികളും എടുത്തുയർത്തിയ കൊമ്പുകളും കാളിദാസന്‍റെ സൗന്ദര്യ തികവുകളായിരുന്നു. കടവല്ലൂരില്‍ നിന്ന് ഒളരിക്കര ക്ഷേത്ര മെെതാനിലെത്തിച്ച് പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആന പ്രേമികളുള്‍പെടെ നൂറ് കണക്കിന് പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹം കോടനാട്ടേക്ക് കൊണ്ടുപോയി.

Last Updated : Feb 28, 2023, 4:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.