ETV Bharat / state

ഉറങ്ങിക്കിടന്ന മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; അച്ഛൻ ആത്മഹത്യ ചെയ്തു - തളിയക്കോണം കുടുംബ വഴക്ക് ആത്മഹത്യ

ഉറങ്ങുകയായിരുന്ന മകൻ നിധിന്‍റെ റൂമിലേയ്ക്ക് പുറത്ത് നിന്ന് ശശിധരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

കുടുംബ വഴക്ക്; മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു

author img

By

Published : Jan 25, 2022, 11:27 AM IST

തൃശൂര്‍: മാപ്രാണം തളിയക്കോണത്ത് മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച അച്ഛൻ ആത്മഹത്യ ചെയ്തു. തളിയക്കോണം സ്വദേശി തൈവളപ്പിൽ കൊച്ചാപ്പു ശശിധരനാണ് (73) മരിച്ചത്. ഇന്ന് (ചൊവ്വ) പുലർച്ചെയാണ് സംഭവം.

കുടുംബ വഴക്കാണ് പ്രശ്‌നത്തിന് കാരണമെന്ന് കരുതുന്നു. ഉറങ്ങുകയായിരുന്ന മകൻ നിധിന്‍റെ റൂമിലേയ്ക്ക് പുറത്ത് നിന്ന് ശശിധരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഉറക്കമുണർന്ന നിധിൻ ഉടൻ വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് കാണാതായ ശശിധരനെ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ALSO READ:മുക്കം പൂലോട്ടുകാവ് ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.