ETV Bharat / state

തൃശ്ശൂരില്‍ തോക്കുമായി സ്‌കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; പൂര്‍വ്വ വിദ്യാര്‍ഥി കസ്റ്റഡിയില്‍ - വിവേകോദയം സ്കൂളില്‍ വെടിവയ്‌പ്പ്

Former Student Fires In School at Thrissur: തൃശ്ശൂരിലെ സ്കൂളില്‍ തോക്കുമായെത്തി പൂര്‍വ്വ വിദ്യാര്‍ഥിയുടെ പരാക്രമം.

Former Student Fires Gun In Thrissur  Thrissur Former Student Fires  Former Student Fires Gun  Thrissur School Gun Fire  തൃശ്ശൂര്‍ സ്കൂള്‍ വെടിവെയ്‌പ്പ്  തൃശ്ശൂര്‍ എയര്‍ഗണ്‍  സ്‌കൂളില്‍ വെടിവയ്‌പ്പ്
Former Student Fires Gun In Thrissur
author img

By ETV Bharat Kerala Team

Published : Nov 21, 2023, 1:21 PM IST

Updated : Nov 21, 2023, 2:02 PM IST

സ്കൂളില്‍ തോക്കുമായെത്തി പൂര്‍വ്വ വിദ്യാര്‍ഥിയുടെ പരാക്രമം

തൃശ്ശൂര്‍ : തോക്കുമായി സ്‌കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച പൂര്‍വ്വ വിദ്യാര്‍ഥി കസ്റ്റഡിയില്‍. മുളയം സ്വദേശി ജഗനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശ്ശൂര്‍ നഗരത്തിലെ വിവേകോദയം സ്കൂളിൽ അതിക്രമിച്ച് കയറിയാണ് പൂർവ്വ വിദ്യാർഥി ജഗന്‍ തോക്ക് ചൂണ്ടി ഭീതി പരത്തിയത്.

ഇന്ന് (നവംബര്‍ 21) രാവിലെ പത്തരയോടെയാണ് സംഭവം. സ്കൂളിലേക്ക് എത്തിയ ജഗന്‍ ആദ്യം ഓഫീസ് റൂമിലേക്കും പിന്നീട് ക്ലാസ് മുറിയിലേക്കും അതിക്രമിച്ച് കയറിയാണ് തോക്ക് ചൂണ്ടി ഭീകാരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവമറിഞ്ഞ് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. തോക്ക് പരിശോധിച്ചതിൽ നിന്ന്, പെല്ലറ്റ് നിറയ്ക്കാ‌വുന്ന എയർ ഗണ്ണാണ് ഉപയോഗിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഒന്നര വർഷം മുന്‍പ് സ്കൂളിൽ അടി പിടി ഉണ്ടാക്കിയതിന്‍റെ പേരിൽ ജഗനെ പുറത്താക്കിയിരുന്നു.

പ്രതിയെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. തോക്ക് എവിടെനിന്നുമാണ് ലഭിച്ചത്, തോക്കുചൂണ്ടാന്‍ ഉണ്ടായ പ്രകോപനം എന്താണ് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം വിശദമായി ചോദിച്ചറിയും.

Last Updated : Nov 21, 2023, 2:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.