ETV Bharat / state

സാനിറ്റൈസര്‍ നിര്‍മാണത്തിനായി തൊണ്ടിമുതല്‍ വിട്ടുനല്‍കി എക്‌സൈസ് വകുപ്പ് - ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച്

ഇരിങ്ങാലക്കുട റേഞ്ചിന് കീഴില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന 75 ലിറ്ററോളം സ്‌പിരിറ്റാണ് സാനിറ്റൈസര്‍ നിര്‍മാണത്തിനായി വിട്ടുനല്‍കിയത്.

excise department  hand sanitizer making  കൊവിഡ് 19  എക്‌സൈസ് വകുപ്പ്  ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണം  തൃശൂര്‍ മാനസികാരോഗ്യകേന്ദ്രം  സ്‌പിരിറ്റ്  സൊസൈറ്റി ഫോർ ഒക്യുപേഷണല്‍ തെറാപ്പി ആന്‍ഡ് റിഹാബിലിറ്റേഷന്‍  ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച്  തൃശൂര്‍ ജില്ലാ ആരോഗ്യവകുപ്പ്
സാനിറ്റൈസര്‍ നിര്‍മാണത്തിനായി തൊണ്ടിമുതല്‍ വിട്ടുനല്‍കി എക്‌സൈസ്
author img

By

Published : Mar 19, 2020, 4:57 PM IST

തൃശൂര്‍: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണത്തിന് തൊണ്ടിമുതല്‍ വിട്ടുനല്‍കി മാതൃകയായിരിക്കുകയാണ് എക്‌സൈസ് വകുപ്പ്. തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ സൊസൈറ്റി ഫോർ ഒക്യുപേഷണല്‍ തെറാപ്പി ആന്‍ഡ് റിഹാബിലിറ്റേഷന്‍റെ നേതൃത്വത്തിലാണ് എക്‌സൈസ് തൊണ്ടിമുതലായ സ്‌പിരിറ്റ് ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചത്. ഇരിങ്ങാലക്കുട റേഞ്ചിന് കീഴില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന 75 ലിറ്ററോളം സ്‌പിരിറ്റാണ് പ്രത്യേക ഉത്തരവിന്മേല്‍ സാനിറ്റൈസര്‍ നിര്‍മാണത്തിനായി നല്‍കിയത്.

സാനിറ്റൈസറുകളുടെ ആവശ്യകത കൂടിയ സാഹചര്യം കണക്കിലെടുത്താണ് തൃശൂര്‍ എക്സൈസ് ഡിസി പി.കെ.സനുവിന്‍റെ നേതൃത്വത്തിലാണ് സ്‌പിരിറ്റ് വിട്ടുനല്‍കിയത്. ലാബില്‍ പരിശോധന നടത്തി ഉന്നത ഗുണനിലവാരം ഉറപ്പുവരുത്തിയ സ്‌പിരിറ്റാണ് സാനിറ്റൈസര്‍ നിര്‍മാണത്തിനായി നല്‍കിയിയത്. ഇതുപയോഗിച്ച് 150 ലിറ്റര്‍ സാനിറ്റൈസര്‍ വരെ നിര്‍മിക്കാനാകുമെന്ന് നിര്‍മാണപ്രവര്‍ത്തകര്‍ പറഞ്ഞു.

അര ലിറ്ററിന്‍റെ കുപ്പികളായി നിര്‍മിക്കുന്ന സാനിറ്റൈസറുകൾ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറും. സൊസൈറ്റി ഫോർ ഒക്യുപ്പേഷണല്‍ തെറാപ്പി ആന്‍ഡ് റിഹാബിലിറ്റേഷന്‍ അംഗങ്ങളും അമ്പതില്‍ പരം അന്തേവാസികളും സംയുക്തമായാണ് നിര്‍മാണം. തൃശൂര്‍ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.ടി.ആര്‍.രേഖ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സ്നേഹജ തുടങ്ങിയരാണ് സാനിറ്റൈസര്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.