തൃശൂർ: കൊണ്ടാഴി- തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗായത്രി പുഴയ്ക്ക് കുറുകെയുള്ള എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് (15.12.22) രാവിലെയാണ് അപകടമുണ്ടായത്. പാലക്കാട് ജില്ലയിലെ സ്വകാര്യ ബാങ്ക് മാനേജരായ കൊണ്ടാറ സ്വദേശി ജോണിയാണ് അപകടത്തിൽപ്പെട്ടത്.
ജോണിയെ നാട്ടുകാരും മീൻ പിടിക്കാൻ എത്തിയവരും ചേർന്ന് രക്ഷപെടുത്തി. പുഴയിൽ പെട്ടെന്ന് വെള്ളം കയറി ഒഴുക്ക് ശക്തമായ തുടർന്നാണ് ചെക്ക് ഡാമിന് മുകളിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞത്. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി രക്ഷപ്രവർത്തനത്തിന് നേതൃത്വം നല്‍കി.