തൃശൂർ: തൃശൂരിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. കുന്നംകുളം സ്വദേശി അബ്‌ദുൽ അഹദിനെയാണ് രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് ഇന്‍റലിജൻസ് പിടികൂടിയത്. ഇയാളിൽ നിന്നും കഞ്ചാവ് കൂടാതെ ഇത് ഉപയോഗിക്കുന്നിതിനുള്ള രണ്ട് ബോക്‌സ്, ഒസിബി പേപ്പർ എന്നിവയും കണ്ടെടുത്തു. എക്സൈസ് ഇന്‍റലിജൻസ് സംഘം ചൊവ്വാഴ്‌ച രാത്രി വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
വിദേശത്ത് നിന്നും അടുത്തിടെ എത്തിയ പ്രതി സുഹൃത്തുക്കളുമായി ചേർന്ന് മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടുവരികയായിരിന്നു. കഞ്ചാവ് ഉപയോഗത്തിന് ഓൺലൈൻ വഴി വരുത്തുന്ന പുതിയ വസ്‌തുക്കൾ ഉപയോഗിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. കൂടാതെ വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് ചെറിയ പൊതികളാക്കി വിൽപന നടത്താനായിരുന്നു ശ്രമം. ഇതിനിടെയാണ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്.